കോമംഗലം : താലൂക്ക് ആശുപത്രി മുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോ മോഷ്ടിച്ചു. ഇന്നലെ രാവിലെ 10.45 ഓടെയാണ് സംഭവം. ഓട്ടോയുമായി പോകുന്നത് ആശുപത്രിയിലെ സിസിടിവി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. വാഹനം ഓടിക്കുന്നയാളുടെ മുഖം വ്യക്തമല്ല. മൂവാറ്റുപുഴ ഈസ്റ്റ് മാറാടി പൂമറ്റത്തില്‍ ബൈജുവിന്റേതാണ് ഓട്ടോ. കെ.എല്‍.17 എല്‍ 8848 ആണ് രജിസ്‌ട്രേഷന്‍ നമ്പര്‍.
രാവിലെ എട്ടോടെ ആശുപത്രിയില്‍ ചികിത്സക്കായി എത്തിയതായിരുന്നു. തിരികെ പോകാനെത്തിയപ്പോഴാണ് ഓട്ടോ മോഷണം പോയത് അറിയുന്നത്. പോലീസില്‍ പരാതി.
