കോതമംഗലം: പത്തൊൻപതാമത് കോതമംഗലം ബൈബിൾ കൺവെൻഷൻ സെന്റ് ജോർജ്ജ് കത്തീഡ്രലിൽ ഇന്നലെ സമാപിച്ചു. ഭരണങ്ങാനം അസ്സീസ്സി ധ്യാനകേന്ദ്രത്തിലെ ടീം അംഗങ്ങങ്ങളായിരുന്നു കൺവെൻഷന് നേതൃത്വം നൽകിയത്.
വൈകുന്നേരം 3:30 ന് ജപമാലയോടെ ആണ് കൺവെൻഷൻ ഇന്നലെയും ആരംഭിച്ചത്. തുടർന്ന് വി കുർബാന കോതമംഗലം വികാരി ജനറാൾ മോൺ. പയസ് മലേക്കണ്ടതിലിന്റെ മുഖ്യ കർമികത്വത്തിൽ നടന്നു. സഹകാർമികരായി ഊന്നുകൽ ഫൊറാനയിലെ ബഹു. വികാരി അച്ചന്മാരും ,സന്യസ്ഥ സ്ഥാപനങ്ങളിൽ നിന്നുള്ള ബഹു. വൈദികരും പങ്കെടുത്തു..
സമാപന സന്ദേശത്തിൽ ബഹു മോൺ. പയസ് മലേക്കണ്ടത്തിൽ അച്ചൻ നമുക്കിഷ്ടപ്പെട്ട എന്തും വിഗ്രഹമായി കണ്ടുകൊണ്ട് ആണ് പലരും ദൈവത്തെ തേടുന്നത് എന്നും ആ ലോകത്തിൽ വ്യാപാരിക്കുക എന്നതാണ് ഇന്നത്തെ മനുഷ്യന്റെ രീതി എന്ന് ഉദാഹരണ സഹിതം ചൂണ്ടിക്കാട്ടി. എന്നാൽ നമ്മുടെ തന്നെ താല്പര്യങ്ങളാകുന്ന വിഗ്രഹങ്ങൾ ഉടച്ചുകൊണ്ട് മുന്നോട്ട് ആത്മീയ കുതിപ്പുനടക്കേണ്ട സമയമാണിത്. അയതിനാൽ തന്നെ ഇന്ന് നമുക്കുള്ളതെല്ലാം തന്നെയാണ് ദൈവം തരുന്ന മന്നയും കാടപക്ഷിയും എന്ന് മനസ്സിലാക്കികൊണ്ട് നിസ്സഹായമായി പോകാമായിരുന്ന ഈ ജീവിതം ദൈവം ക്രമീകരിച്ചത് ഓർത്ത് ഉള്ളതിന് നന്ദിയുള്ളവരായി തീരേണ്ടതാണ് എന്നും ഓർമപ്പെടുത്തി.
ആത്മീയ നവീകരണത്തിന്റെയും ബലപ്പെടുത്തലിന്റെയും ഈ ക്രിസ്തുമസ് കാലത്ത് നാരകീയ ശക്തികളെ വിട്ടെറിഞ്ഞ് സ്വയം ദൈവേഷ്ടത്തിനു വിട്ടുകൊകൊടുത്തുകൊണ്ട് ദൈവത്തോടൊപ്പം സഞ്ചരിക്കാനും ആഹ്വാനം ചെയ്തു.
ഇന്നലത്തെ വചനപ്രാഘോഷണം റവ ഫാ ജോസ്
വേലാചേരി OFM CAP ന്റെ നേതൃത്വത്തിലായിരുന്നു.
ബഹു. അച്ചൻ കുടുംബജീവിതത്തെക്കുറിച്ച് വചനാതിഷ്ഠമായി ക്ലാസുകൾ നയിച്ചു. വചനപ്രഘോഷണം ദിവ്യകാരുണ്യ ആരാധനയോടെ വൈകുന്നേരം 8:30ക്ക് സമാപിച്ചു.