Connect with us

Hi, what are you looking for?

NEWS

തട്ടേക്കാട്- പു​ന്നേ​ക്കാ​ട് റോഡിൽ പകൽ പോലും കാട്ടാന; യാത്രക്കാരുടെ സുരക്ഷ ഉറപ്പ് വരുത്താൻ ഉതകുന്ന നിർദ്ദേശവുമായി നാട്ടുകാർ.

കോതമംഗലം : കാ​ട്ടാ​ന​ക​ളു​ടെ സാ​ന്നി​ധ്യം മൂ​ലം പു​ന്നേ​ക്കാ​ട്-​ത​ട്ടേ​ക്കാ​ട് റോ​ഡി​ലൂ​ടെ യാ​ത്ര​ചെ​യ്യാ​ൻ കഴിയാതെ നാ​ട്ടു​കാ​ർ. ചേ​ല​മ​ല വ​ന​ത്തി​നു സ​മീ​പം എ​സ് വ​ള​വ് ഭാ​ഗ​ത്ത് ര​ണ്ടു‌ ദി​വ​സ​മാ​യി കാ​ട്ടാ​ന​ക​ൾ തമ്പടിച്ചിരുന്ന കാഴ്ചയാണുള്ളത്. മു​ൻ​പ് രാ​ത്രി മാ​ത്ര​മാ​ണ് കാ​ട്ടാ​ന​ക്കൂ​ട്ടം എ​ത്തി​യി​രു​ന്ന​തെ​ങ്കി​ൽ ഇ​പ്പോ​ൾ പ​ക​ലും കാ​ട്ടാ​ന​ക​ളി​റ​ങ്ങു​ന്നു. വാ​ഹ​ന​യാ​ത്രി​ക​രും പ്ര​ദേ​ശ​വാ​സി​ക​ളാ​യ കാ​ൽ​ന​ട​ക്കാ​രും പൊ​റു​തി​മുട്ടി​യ​നി​ല​യി​ലാ​ണ്. റോ​ഡി​നു കു​റു​കെ നി​ല​യു​റ​പ്പി​ച്ച ഇ​വ​യി​ൽ​നി​ന്നു ഭാ​ഗ്യം​കൊ​ണ്ടാ​ണ് യാ​ത്ര​ക്കാ​ർ ര​ക്ഷ​പ്പെ​ടുന്നത്.

പു​ന്നേ​ക്കാ​ട് ക​വ​ല മു​ത​ൽ ത​ട്ടേ​ക്കാ​ട് പാ​ലം വ​രെ​യു​ള്ള ഭാ​ഗ​ത്ത് വൈ​ദ്യു​ത വി​ള​ക്ക് സ്ഥാ​പി​ക്കു​ക​യും റോ​ഡി​ന്‍റെ ഇ​രു​വ​ശ​ത്തു​മു​ള്ള അ​ടി​ക്കാ​ടു​ക​ൾ വെ​ട്ടി​നീ​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്നും കൂ​ടു​ത​ൽ വാ​ച്ച​ർ​മാ​രെ നി​യ​മി​ക്കു​ന്ന​തി​നൊ​പ്പം കോ​ട​നാ​ട് ദൗ​ത്യ​സം​ഘ​ത്തി​ന്‍റെ സാ​ന്നി​ധ്യം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു, കൂടാതെ തട്ടേക്കാട് പാലത്തിനു ഇക്കരെയുള്ള ഫോറെസ്റ്റ് ചെക്ക് പോസ്റ്റ്‌ അടിയന്തിരമായി തട്ടേക്കാട് പുന്നെക്കാട് റോഡിൽ എസ് വളവിന്റെ മുകളിൽ മാറ്റി സ്ഥാപിക്കാൻ നടപടിയുണ്ടാകണം എന്നും സമീപ വാസികൾ ആവശ്യപ്പെടുന്നു.

അത് കൊണ്ട് ഉണ്ടാകാവുന്ന ഗുണങ്ങൾ:-

1. ചെക്ക് പോസ്റ്റുമായി ബന്ധപെട്ടു കെ.എസ.ഇ.ബി കണക്ഷൻ ലഭിക്കുകയും എല്ലാ പോസ്റ്റിലും ലൈറ്റുകൾ സ്ഥാപിക്കാനാകും, അളനക്കവും ലൈറ്റും ഒക്കെ ഉണ്ടാവുമ്പോൾ കുറച്ചു ശല്യം കുറയും.
2. ആനയിറങ്ങുന്നതുമായി ബന്ധപെട്ടു ആളുകൾക്ക് കൃത്യമായ നിർദേശങ്ങൾ നൽകാനും ആളുകളെ വേഗത കുറച്ചു സുരക്ഷിതമായി കടത്തിവിടാനുമാകും.
3..യാത്രക്കിടയിൽ വന്യമൃഗങ്ങളുമായോ വാഹന അപകടങ്ങളുമായോ ബന്ധപെട്ടു യാത്രക്കാർക്ക് ഒരു പ്രശ്‌നം ഉണ്ടായാൽ അവർക്കു ഒന്ന് ഓടി കയറി ചെല്ലാൻ, ഒരു ഗ്ലാസ്‌ വെള്ളം കുടിക്കാൻ, എന്തെങ്കിലും ഒരു പ്രഥമ ശുശ്രൂഷ നൽകാൻ ഒക്കെ നമുക്കൊരു സ്ഥിരം സംവിധാനമാകും. ഇപ്പോഴത്തെ അവസ്ഥയിൽ റോഡിൽ കിടന്നു അടുത്ത വണ്ടി വരുന്നത് വരെ കാത്തിരിക്കലെ നിവൃത്തി ഉള്ളു.
4.സാമൂഹ്യവിരുദ്ധ ശല്യവും ഇറച്ചി മാലിന്യം വലിച്ചെറിയുന്ന ശല്യവും ഒരു പരിധി വരെ കുറക്കാനാകും.
ഇപ്പോൾ ചെയ്തിട്ടുള്ള കാര്യങ്ങളായ രാത്രിയിൽ വാച്ചറെ വെച്ചതും ഇരുവശത്തും നന്നായി കാടു കളഞ്ഞു ഫയർ ലൈൻ തെളിച്ചതും ഒന്ന് രണ്ട് ലൈറ്റ് ഇട്ടതും ഒക്കെ കുറച്ചു കാണുന്നില്ല. പക്ഷേ ഇതിനൊരു സ്ഥിരം സംവിധാനം വേണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

You May Also Like

ACCIDENT

കോതമംഗലം : ചേലാട് നാടോടി പാലത്ത് കോഴിവണ്ടി മറിഞ്ഞു ഡ്രൈവർക്കും സഹായിക്കും പരിക്കേറ്റു. പരിക്കേറ്റവരെ അഗ്നി രക്ഷാ സേനയുടെ ആംബുലൻസിൽ കോതമംഗലം ബസേലിയോസ് ആശുപത്രിയിലെത്തിച്ചു. മാലിപ്പാറ ഭാഗത്ത് നിന്നും ചേലാട് ഭാഗത്തേക്ക് വരികയായിരുന്ന...

NEWS

കോതമംഗലം : ആവോലിച്ചാൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി- കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ പുരോഗമിക്കുന്നതായി വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ വ്യക്തമാക്കി.ആന്റണി ജോൺ...

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിലായി പ്ലാന്റേഷനിലും ജനവാസ മേഖലയിലുമടക്കം ഭീതി സൃഷ്ടിക്കുന്ന കാട്ടാന കൂട്ടത്തെ ഉൾവനത്തിലേക്ക് തുരത്തുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. രാവിലെ ഏഴു മണി മുതൽ തന്നെ നാട്ടുകാരും വനം വകുപ്പും സംയുക്തമായിട്ടാണ്...

NEWS

ബൈജു കുട്ടമ്പുഴ കീരംപാറ :പുന്നേക്കാട് തമ്പടിച്ച കാട്ടാനക്കൂട്ടങ്ങളെ തുരുത്താനുള്ള ഉദ്യമത്തിന് തുടക്കം. കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് പ്ലാന്റേഷനിൽ തമ്പടിച്ചിട്ടുള്ള കാട്ടാന കൂട്ടങ്ങളെ തുരുത്താൻ കോതമംഗലം ഫോറസ്റ്റ് ബിഎസ് സംഘങ്ങളും ശ്രമം നടത്തി. രണ്ട്...