Connect with us

Hi, what are you looking for?

NEWS

പക്ഷിസങ്കേതം സംരക്ഷിക്കുന്നതിനോടൊപ്പം ജനജീവിതവും സംരക്ഷിക്കണമെന്ന് പി.ജെ. ജോസഫ്

കോതമംഗലം. കേരള കോണ്‍ഗ്രസ് (എം) ന്റെ ആഭിമുഖ്യത്തില്‍ തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവ് പരിസ്ഥിതിലോല പ്രദേശം ബഫര്‍ സോണായി പ്രഖ്യാപിച്ച കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ കരട് വിജ്ഞാവനത്തില്‍ ജനവാസ മേഖലയെ ഒഴിവാക്കണെമെന്നാവശ്യപ്പെട്ട് നടത്തിയ ധര്‍ണ പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ. ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മുന്‍ മന്ത്ര ടി.യു. കുരുവിള അധ്യക്ഷനായി. മോന്‍സ് ജോസഫ് എം.എല്‍എ, മുന്‍ എം.പി. ഫ്രാന്‍സിസ് ജോര്‍ജ്, ജോണി നെല്ലൂര്‍ എന്നിവര്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് തട്ടേക്കാട് പക്ഷി സങ്കേതത്തിന് മുന്നില്‍ ധര്‍ണ നടത്തി.

ഈ നിയമം നടപ്പിലായാല്‍ കീരമ്പാറ, കുട്ടമ്പുഴ പഞ്ചായത്തുകളിലെ രണ്ടായിരത്തോളം കുടുംബങ്ങള്‍ക്ക് ഭീഷണിയാകും. ഇത് അനുവദിക്കാന്‍ സമ്മതിക്കില്ലെന്ന് പി.ജെ. ജോസഫ് പറഞ്ഞു. കേരളത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ ബഫര്‍സോണുകള്‍ ജനവാസമേഖല ഒഴിവാക്കിക്കൊണ്ട് വിജ്ഞാപനം പുറപ്പെടുവിക്കണമെന്നും ആവശ്യപ്പെട്ടു. പക്ഷിസങ്കേതം സംരക്ഷിക്കുന്നതിനോടൊപ്പം ജനജീവിതവും സംരക്ഷിക്കണമെന്ന് ജോസഫ് പറഞ്ഞു. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജനങ്ങള്‍ക്ക് സഹായകരമായ നിലപാടെടുക്കാന്‍ തയ്യാറാകണം. കൂടാതെ ഈമേഖലയിലെ വന്യമൃഗ ശല്യത്തിനും ശാശ്വതിത പരിഹാരം കാണണം.

ധര്‍ണയെ അഭിസംബോധന ചെയ്ത് ജോസ് വള്ളമറ്റം, ഷിബു തെക്കുംപുറം, ലിസി ജോസ്, എ.ടി. പൗലോസ്, ജോമി തെക്കേക്കര, റോയി സ്‌കറിയ, കെന്നഡി പീറ്റര്‍, ജോര്‍ജ് അമ്പാട്ട്, വര്‍ഗീസ് മാണി, ജോണി പുളിന്തടം, ജോജി സ്‌കറിയ, ബോബി തോമസ്, ഷീല കൃഷ്ണന്‍കുട്ടി, ജെസിമോള്‍ ജോസ്, എല്‍ദോസ് വറുഗീസ്, ചെറിയാന്‍ ദേവസി എന്നിവര്‍ പങ്കെടുത്തു.

You May Also Like

NEWS

കോതമംഗലം :രണ്ടു ദിവസം മുൻപ് തട്ടേക്കാട് പാലത്തിൽ നിന്നും പുഴയിലേക്ക് ചാടി ആത്മഹത്യ ചെയ്ത ആളുടെ മൃദദേഹം ഇന്ന് ഫയർ ഫോഴ്‌സ് തിരച്ചിൽ സംഘം കണ്ടെത്തി. പാലത്തിനു മൂന്ന് കിലോമീറ്റർ താഴെ വെള്ളത്തിൽ...

NEWS

കോതമംഗലം: – തട്ടേക്കാട് ജനവാസ കേന്ദ്രത്തിൽ ഇന്ന് പുലർച്ചെ കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. തട്ടേക്കാട്, വഴുതനപ്പിള്ളി ജോസിൻ്റെ പുരയിടത്തിലെ കൃഷി ക ളാണ് കാട്ടാനക്കൂട്ടം ചവിട്ടിമെതിച്ചും തിന്നും നശിപ്പിച്ചത്. തെങ്ങ്, വാഴ,...

NEWS

കോതമംഗലം :- ഏറെ നാളത്തെ പ്രക്ഷോഭങ്ങൾക്കും കാത്തിരിപ്പിനുമൊടുവിൽ തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ പരിധിയിൽ നിന്നും ജനവാസ മേഖല ഒഴിവാക്കുന്നതിനുള്ള ആദ്യപടിയായി സർവ്വേക്ക് ഇന്ന് തുടക്കം കുറിച്ചു. 1983- ലാണ് തട്ടേക്കാട് പക്ഷി സങ്കേതം ആരംഭിച്ചത്....

NEWS

കോതമംഗലം: തട്ടേക്കാട് പക്ഷിസങ്കേതത്തിലെ അതിർത്തി പുനർ നിശ്ചയിച്ച് ജനവാസ മേഖലകളെ ഒഴിവാക്കാൻ തീരുമാനിച്ചതായി ആന്റണി ജോൺ MLA അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഓൺലൈൻ ആയി ഇന്ന് ചേർന്ന സംസ്ഥാന വന്യജീവി...