Connect with us

Hi, what are you looking for?

NEWS

കീരംപാറ, കുട്ടമ്പുഴ പഞ്ചായത്തുകളിൽ ജനകീയ ഹർത്താൽ.

കോതമംഗലം : തട്ടേക്കാട് ബഫർ സോൺ വിഷയത്തിൽ പ്രതിഷേധ ജ്വാല തെളിച്ചു. കീരംപാറ, കുട്ടമ്പുഴ പഞ്ചായത്തിൽ ജനകീയ ഹർത്താൽ.  തട്ടേക്കാട് ബഫർ സോൺ വിഷയത്തിൽ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്ന് തട്ടേക്കാട് വോയിസ്‌ ഓഫ് ഫാർമേഴ്‌സ് രക്ഷാധികാരിയും, വെളിയൽച്ചാൽ സെന്റ്. ജോസഫ്‌സ് പള്ളി വികാരിയുമായ ഫാ. ജോർജ് തെക്കെയറ്റത്ത്‌ പറഞ്ഞു.

തട്ടേക്കാട് ബഫർസോൺ വിഷയവുമായി ബന്ധപ്പെട്ട് സംയുക്ത സമര സമിതി ഇന്ന് കീരംപാറ, കുട്ടമ്പുഴ പഞ്ചായത്തുകളിൽ നടത്തുന്ന ജനകീയ ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് വെളിയൽച്ചാലിൽ ചേർന്ന കൂട്ടായ്മയിൽ പ്രതിഷേധ ജ്വാല തെളിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഫർ സോൺ വിഷയത്തിൽ ഒറ്റകെട്ടായി നിന്നുകൊണ്ട് അനുകൂല തീരുമാനം ഉണ്ടാകുന്നത് വരെ പോരാട്ടം തുടരുമെന്ന് ഫാ. ജോർജ് തെക്കേയറ്റത്ത്‌ കൂട്ടിചേർത്തു.

കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് നടത്തിയ പരിപാടിയിൽ ബ്ലോക് പഞ്ചായത്ത്‌ അംഗം ജെസിമോൾ ജോസ്, ഗ്രാമ പഞ്ചായത്ത്‌ അംഗം ലിസി ജോണി, സമിതി എക്സിക്യൂട്ടീവ് അംഗങ്ങളായ ആന്റണി കുര്യാക്കോസ്, സുനിൽ അവിരാപാട്ട്, ജോമോൻ പാലക്കാടൻ, ജോജി സ്കറിയ എന്നിവർ പ്രസംഗിച്ചു.

രണ്ട് പഞ്ചായത്തുകളിൽ രാവിലെ 6 മണി മുതൽ വൈകിട്ട് 6 മണിവരെ സംയുക്ത സമര സമിതി ആഹ്വനം ചെയ്തിരിക്കുന്ന ജനകീയ ഹർത്താൽ പൂർണമാണ്. വ്യാപാരി വ്യവസായി സമിതി ഹർത്താലിന് പൂർണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. തുടർന്നുള്ള ദിവസങ്ങളിൽ കൂടുതൽ സമര പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിലായി പ്ലാന്റേഷനിലും ജനവാസ മേഖലയിലുമടക്കം ഭീതി സൃഷ്ടിക്കുന്ന കാട്ടാന കൂട്ടത്തെ ഉൾവനത്തിലേക്ക് തുരത്തുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. രാവിലെ ഏഴു മണി മുതൽ തന്നെ നാട്ടുകാരും വനം വകുപ്പും സംയുക്തമായിട്ടാണ്...

NEWS

ബൈജു കുട്ടമ്പുഴ കീരംപാറ :പുന്നേക്കാട് തമ്പടിച്ച കാട്ടാനക്കൂട്ടങ്ങളെ തുരുത്താനുള്ള ഉദ്യമത്തിന് തുടക്കം. കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് പ്ലാന്റേഷനിൽ തമ്പടിച്ചിട്ടുള്ള കാട്ടാന കൂട്ടങ്ങളെ തുരുത്താൻ കോതമംഗലം ഫോറസ്റ്റ് ബിഎസ് സംഘങ്ങളും ശ്രമം നടത്തി. രണ്ട്...

NEWS

കുട്ടമ്പുഴ : ഹൈക്കോടതിയെ വെല്ലുവിളിച്ച് മൂന്നാർ ഡി എഫ് ഒ.ഹൈക്കോടതി വിധി ഉണ്ടെങ്കിലും മലയോര ഹൈവേയിലൂടെ എളബ്ലാശ്ശേരി കുറത്തിക്കുടി വഴിയാത്ര ചെയ്യുന്നവരെ ചെക്ക് പോസ്റ്റിൽ തടയുമെന്ന് മൂന്നാർ ഡി എഫ് ഒ. മലയോര...

NEWS

കോതമംഗലം :- ഇന്ന് പുലർച്ചെ കാട്ടാനക്കൂട്ടം പുന്നേക്കാട് ടൗണിലെത്തി; കാട്ടാനകളിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് പ്രദേശവാസികൾ. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് മൂന്നോളം ആനകൾ കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് ടൗണിനു സമീപം എത്തിയത്....