കോതമംഗലം : കേരള വനം വകുപ്പിൻ്റെ കീഴിൽ, മനുഷ്യ- വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനുള്ള 10 മിഷനുകളിൽ ഒന്നായ “മിഷൻ ട്രൈബൽ നോളഡ്ജ്” ‘ഗോത്ര ഭേരി ‘സെമിനാർ സംഘടിപ്പിച്ചു. തട്ടേക്കാട് പക്ഷിസങ്കേതം സാലിം അലി നേച്ചർ എഡ്യൂക്കേഷൻ സെൻ്ററിൽ ആണ് സെമിനാർ നടത്തിയത്. കോതമംഗലം വനഡിവിഷനു കീഴിലുള്ള വിവിധ റെയ്ഞ്ചുകളിലെ50 ആദിവാസി വി എസ് എസ് പ്രതിനിധികളും , സ്റ്റാഫും പങ്കെടുത്തു. മനുഷ്യ – വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായി ഗോത്ര വിഭാഗങ്ങൾ പരമ്പരാഗതമായി സ്വീകരിച്ചു വന്നിരുന്ന അറിവുകൾ പങ്കുവയ്ക്കുകയും ,അവ ക്രോഡീകരിച്ച് ഫലപ്രദമായവ പ്രാവർത്തികമാക്കുക എന്നതുമാണ് ഈ മിഷൻ്റെ ലക്ഷ്യം.
നോഡൽ ഓഫീസർ രാജു കെ ഫ്രാൻസിസ് ഐ എഫ് എസ് , കോതമംഗലം ഡി എഫ് ഒ
പി യു സാജു
ഐ എസ് എഫ്, കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പൽ സയൻ്റിസ്റ്റ് ഡോ എ വി രഘു,
കോതമംഗലം റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ
പി എ ജലീൽ , തട്ടേക്കാട് പക്ഷിസങ്കേതം അസിസ്റ്റൻറ് വൈൽഡ് ലൈഫ് വാർഡൻ സി റ്റി ഔസേഫ്, വിവിധ വെള്ളക്കയം, വെൺമണി, ഉപ്പുകുന്ന് , ഉന്നതികളിലെ ഊരുമൂപ്പൻമാർ തുടങ്ങിയവർ പങ്കെടുത്തു.
