NEWS
തട്ടേക്കാട് പക്ഷി സങ്കേതം പ്രദേശം പരിസ്ഥിതി ലോല മേഖല; ആശങ്കയിൽ പ്രദേശവാസികൾ, അംഗീകരിക്കില്ലെന്ന് ജന സംരക്ഷണസമിതി.

കുട്ടമ്പുഴ : തട്ടേക്കാട് പക്ഷിസങ്കേതം 28.444 ച.കി.മീ. പരിസ്ഥിതി ലോലം: അംഗീകരിക്കില്ലെന്ന് ജന സംരക്ഷണസമിതി വെളിപ്പെടുത്തി. തട്ടേക്കാട് പക്ഷി സങ്കേതത്തിനുന് ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിച്ചുകൊണ്ടുള്ള കരട് വിജ്ഞാപനം കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കി. കുട്ടമ്പുഴ – കീരമ്പാറ പഞ്ചായത്തുകളിയായി 28.444 ചതുരശ്ര കിലോമീറ്റർ ഇതോടെ പരിസ്ഥിതി ലോല മേഖലയായി മാറും. പുറമേ കാണുമ്പോൾ പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിക്കുന്ന തുകൊണ്ട് വലിയ ബുദ്ധിമുട്ടൊന്നും തോന്നുകയില്ല എങ്കിലും ഒട്ടേറെ നിയന്ത്രണങ്ങൾ ഒന്നിനു പിന്നാലെ ഒന്നായി കടന്നു വരുവാൻ ഇത് കാരണമാകും.
വനംവകുപ്പിന്റെ ആധിപത്യത്തിലുള്ള ഒരു ജീവിതമായി ഇവിടെയുള്ള ആളുകളുടെ ജീവിതം മാറും. ഇതിനകംതന്നെ പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിക്കപ്പെട്ട കഴിഞ്ഞ നീലഗിരി പ്രദേശത്തെ ആളുകൾ പറയുന്നത് അവിടെ ജീവിക്കാൻ കഴിയാത്ത അവസ്ഥയാണ് എന്നാണ്. കടുത്ത നിയന്ത്രണങ്ങൾ വരുമ്പോൾ ആളുകൾ സ്വയം കുടി ഇറങ്ങിപ്പോകുന്ന അവസ്ഥയുണ്ടാകും. പല വികസന വിഷയങ്ങളിലും ഏറെ പിന്നോക്കം നിൽക്കുന്ന കുട്ടമ്പുഴ മേഖലയ്ക്ക് ഒരു ഇരട്ടി കൂടിയാകും ഈ പ്രഖ്യാപനം.ഗാഡ്ഗിൽ കസ്തൂരി രംഗൻ റിപ്പോർട്ട്ന്റെ അജണ്ടകൾ മറ്റൊരു രൂപത്തിൽ നടപ്പിലാക്കുകയാണ് ബഫർസോൺ ലൂടെ എന്ന് ആരോപണമുണ്ട്.
കേരളത്തിലെ മറ്റ് പ്രദേശങ്ങൾ ബഫർ സോൺ ആയി പ്രഖ്യാപിക്കാനുള്ള ശ്രമങ്ങൾ നിയമം വഴി തടയാൻ കർഷക സംഘടനകൾക്ക് കഴിഞ്ഞിട്ടുണ്ട്. കുട്ടമ്പുഴ മേഖലയിലെ ശ്രദ്ധേയ ജനമുന്നേറ്റം ആയ ജന സംരക്ഷണ സമിതി ഒരുതരത്തിലും പുതിയ ബഫർസോൺ നിയന്ത്രണങ്ങൾ അംഗീകരിക്കില്ല എന്ന നിലപാടിലാണ്. നിയമപരമായും സാമൂഹ്യപരമായും ഇതിനെ എതിർക്കുമെന്ന് ജനസംരക്ഷണ സമിതി ചെയർമാൻ ഫാ. കുര്യാക്കോസ് കണ്ണമ്പിള്ളി, ജിമ്മി അരീപ്പറമ്പിൽ,ബിജുമോൻ മറ്റത്തിൽ എന്നിവർ അറിയിച്ചു.
NEWS
കോതമംഗലത്ത് രണ്ടിടങ്ങളിൽ തീ പിടുത്തം : ജാഗ്രത പുലർത്തണമെന്ന് അഗ്നി രക്ഷാ സേന

കോതമംഗലം : കോതമംഗലം ടൗണിലും സബ് സ്റ്റേഷനിലും തീപിടിത്തം, ഇന്ന് രാവിലെ കോതമംഗലം ഗവ: ആശുപത്രിക്ക് സമീപം ആളൊഴിഞ്ഞ പറമ്പിലും കോതമംഗലം സബ് സ്റ്റേഷനിലും പുല്ലിന് തീപിടിച്ചു. കോതമംഗലത്ത് നിന്നും അഗ്നി രക്ഷാ സേന എത്തി തീപൂർണ്ണമായും അണക്കുകയായിരുന്നു. അഗ്നി രക്ഷാ ജീവനക്കാരായ സജി മാത്യം, കെ.എം മുഹമ്മദ് ഷാഫി കെ.കെ.ബിനോയി , മനോജ് കുമാർ ,കെ. പി. ഷമീർ, കെ.എസ്. രാകേഷ്, ആർ.എച്ച് വൈശാഖ്, പി.ബിനു, അനുരാജ് , രാമചന്ദ്രൻ നായർ എന്നിവർ ചേർന്നാണ് തീ അണച്ചത്.
NEWS
ജനകീയാരോഗ്യവേദി മെഡിക്കല്‍ ഉപകരണങ്ങള്‍ നാടിന് സമര്‍പ്പിച്ചു.

കോതമംഗലം : നിര്‍ധനര്‍ക്കും നിരാശ്രയര്‍ക്കും ആശ്വാസമായി പി.ഡി.പി.ജനകീയാരോഗ്യവേദി സംസ്ഥാനത്ത് പ്രഖ്യാപിച്ചിട്ടുള്ള ആയിരം ആശ്രയ കേന്ദ്രങ്ങളുടെ ഭാഗമായി നെല്ലിക്കുഴിയില്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുള്ള കേന്ദ്രത്തില്‍ നിന്നുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ നാടിന് സമര്‍പ്പിച്ചു. പി.ഡി.പി.നിയോജകമണ്ഡലം സമ്മേളനത്തോടനുബന്ധിച്ച് നടന്ന പൊതുയോഗത്തില്‍ ആന്റണി ജോണ്‍ എം.എല്‍.എ.യാണ് മെഡിക്കല്‍ ഉപകരണങ്ങളുടെ വിതരണോദ്ഘടാനം നിര്‍വഹിച്ചത്. സൗജന്യ മെഡിസിന്‍ വിതരണം, രക്തദാനം, കിടപ്പ് രോഗികള്‍ക്കുള്ള സഹായ ഉപകരണങ്ങള്‍ , ഭക്ഷ്യവസ്തുക്കള്‍ വിതരണം തുടങ്ങിയ സേവന പ്രവര്‍ത്തനങ്ങളാണ് സെന്റര്‍ വഴി നടന്നുവരുന്നത്. ചടങ്ങില്‍ സി.എം.കോയ അദ്ധ്യക്ഷത വഹിച്ചു. വി.എം.അലിയാര്‍ , സുബൈര്‍ വെട്ടിയാനിക്കല്‍ ,ലാലു ജോസ് കാച്ചപ്പിള്ളി, ജനകീയാരോഗ്യവേദി ജില്ല സെക്രട്ടറി ഫൈസല്‍ , ടി.എച്ച്.ഇബ്രാഹീം , ഷിഹാബ് കുരുംബിനാംപാറ തുടങ്ങിയവര്‍ സംബന്ധിച്ചു.
NEWS
മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

കോതമംഗലം : റ്റി എം മീതിയൻ മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കോതമംഗലം മുൻ എം എൽ എ യും രാഷ്ട്രീയ സാമൂഹിക രംഗത്തെ നിറസാന്നിദ്ധ്യവുമായിരുന്ന റ്റി എം മീതിയന്റെ 22-ാമത് അനുസ്മരണത്തോട് അനുബന്ധിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.കുറ്റിലഞ്ഞി ഗവൺമെന്റ് യു പി സ്കൂൾ അങ്കണത്തിൽ നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.ചെയർമാൻ റ്റി എം ഹസ്സൻ കനി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീർ,പഞ്ചായത്ത് പ്രസിഡന്റ് പി എം മജീദ്,പഞ്ചായത്ത് മെമ്പർമാരായ നാസ്സർ സി എം, സുലൈഖ ഉമ്മർ,വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ സഹീർ കോട്ടപ്പറമ്പിൽ,മക്കാർ സി എ എന്നിവർ പങ്കെടുത്തു.ഡോക്ടർ ഇ ആർ വാര്യർ,ഡോക്ടർ മുംതാസ് എ,ഡോക്ടർ റിസ്വാൻ എം റഫീഖ്,ഡോക്ടർ സനൂഫ് മുഹമ്മദ് സാലി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
പഞ്ചായത്ത് മെമ്പർ റ്റി എം അബ്ദുൾ അസീസ് സ്വാഗതം പറഞ്ഞു. എഫ് ഐ റ്റി ചെയർമാൻ ആർ അനിൽ കുമാർ,സി പി ഐ എം ഏരിയ സെക്രട്ടറി കെ എ ജോയി,പി എം മുഹമ്മദാലി എന്നിവർ ക്യാമ്പ് സന്ദർശിച്ചു.നിരവധി പേർ ക്യാമ്പ് പ്രയോജനപ്പെടുത്തി.
-
CRIME1 week ago
പൂർവ്വവിദ്യാർഥി സംഗമം; 35 വർഷത്തിന് ശേഷം കുടുംബം ഉപേക്ഷിച്ച് ഒളിച്ചോടി കമിതാക്കൾ
-
ACCIDENT5 days ago
വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം
-
CRIME7 days ago
കോളേജ് പ്രിൻസിപ്പൽ ചെന്നൈയിൽ പോക്സോ കേസിൽ പിടിയിൽ
-
CRIME1 week ago
പെൺകുട്ടിയെ പീഢിപ്പിച്ച കേസിൽ കുട്ടമ്പുഴ സ്വദേശിക്ക് 33 വർഷം തടവും പിഴയും
-
ACCIDENT7 days ago
പെരുമ്പിലാവിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കവളങ്ങാട് സ്വദേശികൾ മരണപ്പെട്ടു.
-
NEWS6 days ago
കോതമംഗലത്തിന്റെ സ്വന്തം സാധു യാത്രയായി
-
CRIME7 days ago
വീട്ടമ്മക്ക് നേരെ ആക്രമണവും ഭർത്താവിനെ കൊലപ്പെടുത്താൻ ശ്രമവും; രണ്ട് പേർ കോതമംഗലം പോലീസ് പിടിയിൽ
-
ACCIDENT1 week ago
വാഹനാപകടത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകനായ യുവാവ് മരിച്ചു