കോതമംഗലം : കേരള സംസ്ഥാന സർക്കാരിന്റെ ഏറ്റവും മികച്ച ഫാർമർ പ്രൊഡ്യൂസർ കമ്പനിക്കുള്ള സംസ്ഥാന അവാർഡ് കീരംപാറയിൽ പ്രവർത്തിക്കുന്നു തട്ടേക്കാട് അഗ്രോ ഫാർമർ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിന് ലഭിച്ചു. 2020 ഏപ്രിൽ 9 തിന് ആണ്
മിനിസ്ട്രി ഓഫ് കോർപ്പറേറ്റ് അഫയേഴ്സിൽ രജിസ്റ്റർ ചെയ്ത അഞ്ചു കോടി രൂപ
ഓഹരി മൂലധനം(ഷെയർ ക്യാപ്പിറ്റൽ) സമാഹരിക്കാൻ അനുവാദമുള്ള ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയാണ് തട്ടേക്കാട് അഗ്രോ.ഓസോൺ വാഷിംഗ്, വാക്കം ഫ്രയിങ്, ഡീ ഹൈഡ്റേഷൻ എന്നീ സാങ്കേതിക വിദ്യകളിലൂടെ തനതു രുചികൾ ചോരാതെ മികച്ച
ആരോഗ്യ ഉത്പന്നങ്ങളാണ് ഇവിടെ ഉത്പാദിപ്പിക്കുന്നതെന്ന്
മാനേജിംഗ് ഡയറക്ടർ സാബു വർഗീസ് പറഞ്ഞു.
