Connect with us

Hi, what are you looking for?

NEWS

“തങ്കളം – കാക്കനാട് നാലുവരി പാത” തുടർ നടപടികൾ വേഗത്തിലാക്കും : പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.

കോതമംഗലം : തങ്കളം – കാക്കനാട് നാലുവരി പാതയുടെ തുടർ പ്രവർത്തനങ്ങൾ വേഗത്തിലാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.ഇതുമായി ബന്ധപ്പെട്ട് മന്ത്രിയുടെ അധ്യക്ഷതയിൽ പട്ടിമറ്റം പി ഡബ്ല്യൂ ഡി റസ്റ്റ് ഹൗസിൽ അവലോകന യോഗം ചേർന്നു.ആന്റണി ജോൺ എം എൽ എ,അഡ്വ. പി വി ശ്രീനിജിൻ എം എൽ എ,അഡ്വ. എൽദോസ് പി കുന്നപ്പിള്ളിൽ എം എൽ എ, എന്നിവരും പി ഡബ്ല്യൂ ഡി ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.റോഡിന്റെ നിലവിലെ സ്ഥിതിഗതികൾ യോഗം വിലയിരുത്തി.

നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട 255 കോടി രൂപയുടെ കിഫ്ബി തുടർ പ്രവർത്തനങ്ങൾ വേഗത്തിലാക്കുമെന്ന് മന്തി പറഞ്ഞു. പ്രസ്തുത പാതയുടെ ആകെ നിർമ്മാണം നടന്നിട്ടുള്ള കോതമംഗലം മണ്ഡലത്തിലെ തുടർ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന സർവ്വേ നടപടികൾ വേഗത്തിലാക്കി സ്ഥലമേറ്റെടുപ്പ് നടപടികൾ വേഗത്തിൽ പൂർത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

പാതയുടെ തുടർ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളേയും റോഡുമായി ബന്ധപ്പെട്ട് വരുന്ന വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരേയും,പങ്കെടുപ്പിച്ചു കൊണ്ട് തിരുവനന്തപുരത്ത് വിപുലമായ ഉന്നതതലയോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.

 

You May Also Like

NEWS

കോതമംഗലം : ഇഞ്ചത്തൊട്ടി പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇഞ്ചത്തൊട്ടി സെക്ഷൻ ഓഫീസിന് അത്യാധുനിക സൗകര്യമുള്ള പുതിയ വാഹനം കൈമാറി. ഇഞ്ചത്തൊട്ടിയിൽ വച്ചു നടന്ന ചടങ്ങിൽ ആന്റണി ജോൺ എം...

NEWS

കോതമംഗലം : ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയം നിർമ്മാണത്തിന്റെ പുതിയ ടെണ്ടർ ക്ഷണിക്കാൻ കിറ്റ്കോയ്ക്ക് നിർദ്ദേശം നൽകിയതായി കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നിയമസഭയിൽ അറിയിച്ചു. ആന്റണി ജോൺ എംഎൽഎയുടെ ചോദ്യത്തിനു മറുപടി...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷിസങ്കേതത്തിൽ നിന്നും ജനവാസമേഖലകളെ പൂർണമായും ഒഴിവാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെയും സംസ്ഥാന വന്യജീവി ബോര്‍ഡിന്റെയും ശുപാര്‍ശ കേന്ദ്ര വന്യജീവി ബോര്‍ഡ് തത്വത്തില്‍ അംഗീകരിച്ചതായി ആന്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിൽ നിന്ന് ജനവാസ മേഖലയെ പൂർണ്ണമായും ഒഴിവാക്കാൻ കേന്ദ്രസർക്കാരിനോട് വീണ്ടും ആവശ്യപ്പെടും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സംസ്ഥാന വന്യജീവി ബോർഡ് യോഗത്തിലാണ് തീരുമാനം...

error: Content is protected !!