Connect with us

Hi, what are you looking for?

EDITORS CHOICE

ലോകത്തിന്റെ ഗതി നിർണ്ണയിക്കുന്ന പ്രതിഭാശാലിയുടെ ചിത്രം വരച്ചു; ആദർശിന് ഏഷ്യൻ ബുക്ക്‌ ഓഫ് റെക്കോർഡ്സിൻറെ അംഗീകാരം.

മുവാറ്റുപുഴ : ബൈനറി ബിറ്റുകൾകൊണ്ട് എലോൺ മെസ്ക്ൻറെ ചിത്രം വരച്ചു ഏഷ്യൻ ബുക്ക്‌ ഓഫ് റെക്കോർഡ്സിൻറെ അംഗീകാരം നേടിയ ആദർശ്നെ ബിജെപി ജില്ലാ പ്രസിഡന്റ് എസ് ജയകൃഷ്ണൻ പൊന്നാടയണിയിച്ച് ആദരിച്ചു. ആധുനീക വൈദ്യശാത്ര പരീക്ഷണങ്ങൾ നടത്തുന്ന ന്യൂറോ ലിങ്ക്, ബഹിരാകാശ സഞ്ചാരത്തിനായുള്ള സ്പേസ് എക്സ് സ്ഥാപകനും, ഇലക്ട്രിക് വാഹന നിർമാണ കമ്പനി ടെസ്ലയുടെ സിഇഒയുമായ എലോൺ മസ്ക്ൻറെ ചിത്രം ബൈനറി ബിറ്റുകൾ കൊണ്ട് വരച്ചതിനാണ് ഏഷ്യൻ ബുക്ക്സ് ഓഫ് റെക്കോർഡിന്റെ അംഗീകാരം മുളവൂർ വിശ്വകർമ്മ നഗറിൽ താമസിക്കുന്ന ഏനായിക്കര റെജിയുടെയും, ലതയുടെയും ഏകമകൻ ആദർശ് ആർ ഏനായിക്കരക്ക് ലഭിച്ചത്.

3500 പൂജ്യത്തിന്റെയും 3500 ഒന്നിന്റെയും സഹായത്തോടെ മൊത്തം 7000 ബിറ്റുകൾ ഉപയോഗിച്ചു വരച്ചതാണ് ഈ അപൂർവ പെൻസിൽ ഡ്രോയിങ്. മുവാറ്റുപുഴ നിർമല കോളേജിൽ ഒന്നാം വർഷ ബിസിഎ വിദ്യാർത്ഥിയും,ചെറുപ്പം മുതലേ ചിത്ര കലയെ ജീവനുതുല്യം സ്നേഹിക്കുകയും ചെയ്ത ആദർശിന് എലോൺ മസ്കിനോടുള്ള ആരാധനയുടെ പ്രതിഫലനമാണ് ഈ കലാസൃഷ്‌ട്ടി.

മുവാറ്റുപുഴ നിയോജക മണ്ഡലം പ്രസിഡണ്ട് വി സി ഷാബു കുന്നത്തുനാട് മണ്ഡലം പ്രസിഡന്റ് കൃഷ്ണകുമാർ നിയോജകമണ്ഡലം സെക്രട്ടറി കെ കെ അനീഷ്‌ കുമാർ, ജില്ല സഹ ശരീരിക് ശിക്ഷക് പ്രമുക് പി ക് ശ്രീജിത്ത്‌, മേഖലാ ജനറൽ സെക്രട്ടറി സുരാജ് കെ രാജൻ, വൈസ് പ്രസിഡന്റ് പ്രജീഷ് ടി എസ്, ബൂത്ത് പ്രസിഡന്റ് നിധീഷ് എംകെ യുവമോർച്ച മേഖലാ പ്രസിഡന്റ് നിബിൻ. ശരത് മഹിളാമോർച്ച മണ്ഡലം വൈസ് പ്രസിഡന്റ് സുഷമാ രാജൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

You May Also Like

NEWS

മുവാറ്റുപുഴ : ബന്ധുവീട്ടിലെത്തിയ 3 പേർ ഒഴുക്കിപ്പെട്ട് മുങ്ങി മരിച്ചു.വെള്ളൂർ ചെറുകര പാലത്തിന് താഴെ മുവാറ്റുപുഴയാറിൽ കുളിക്കാൻ ഇറങ്ങിയ മൂന്ന് പേർ ഒഴുക്കിൽപെട്ടു മരിച്ചു. അരയൻകാവ് മുണ്ടക്കൽ മത്തായിയുടെ മകൻ ജോൺസൺ (56),...

CRIME

മുവാറ്റുപുഴ : ഇരുചക്ര വാഹന മോഷ്ടാവ് പിടിയിൽ. മൂവാറ്റുപുഴ പേഴക്കാപ്പിള്ളി പാലോ പാലത്തിങ്കൽ വീട്ടിൽ മുഹമ്മദ് ഷാനിദ് (24) നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. ആലുവ ടൗണിൽ പാർക്ക് ചെയ്തിരുന്ന കീഴ്മാട്...

CRIME

മൂവാറ്റുപുഴ : ഉറവക്കുഴി ഭാഗത്ത് മോളേക്കുടിയിൽ വീട്ടിൽ ആശ (36) യെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. കുന്നുംപുറത്ത് മധുവിന്റെ വീട്ടിൽ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോൾ അഞ്ച് പവൻ സ്വർണ്ണവും പതിനാലായിരം രൂപയുമാണ്...

CRIME

മുവാറ്റുപുഴ : നൂറു കോടി രൂപ വായ്പ വാഗ്ദാനം ചെയ്ത് മൂവാറ്റുപുഴ സ്വദേശിയിൽ നിന്ന് ഒരു കോടി അഞ്ച് ലക്ഷം തട്ടിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. തമിഴ്നാട് തിരുനൽവേലി സ്വദേശികളായ നടേശൻ...