കോതമംഗലം: ഓൺലൈൻ പഠന സഹായത്തിനായി കീരംപാറ സെന്റ് സ്റ്റീഫൻസ് സ്കൂളിലെ 9,6,5 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി ടെലിവിഷൻ നൽകി. ഡി വൈ എഫ് ഐ കീരംപാറ മേഖല കമ്മിറ്റിയുടെ ഭാഗമായിട്ടുള്ള ടെലിവിഷനുകളാണ് നൽകിയത്. ഊഞ്ഞാപ്പാറ കനാൽ ബണ്ടിലെ വിദ്യാർത്ഥികളുടെ വീട്ടിലെത്തി ആന്റണി ജോൺ എംഎൽഎ ടെലിവിഷൻ കൈമാറി. ഡി വൈ എഫ് ഐ മേഖല സെക്രട്ടറി മനു മാത്യു, മേഖല പ്രസിഡന്റ് അർജുൻ പി എസ്,സി പി ഐ എം ലോക്കൽ സെക്രട്ടറി ഇ പി രഘു,ബ്രാഞ്ച് സെക്രട്ടറി ജോസ്,കെ കെ എൽദോസ്,വി സി ചാക്കോ,ജോർജ് പോൾ,സൗമ്യ ബിജു, വിഷ്ണു കുഞ്ഞുമോൻ തുടങ്ങിയവർ പങ്കെടുത്തു.
