കോതമംഗലം: ഓൺ ലൈൻ പഠന സൗകര്യങ്ങൾ ഇല്ലാത്ത കുട്ടികൾക്ക് പഠന സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി കെ എസ് ടി എ സംസ്ഥാത്ത് 2500 ടെലിവിഷനുകൾ വിതരണം ചെയ്യുന്നു. ഇതിന്റെ ഭാഗമായി കോതമംഗലം സബ് ജില്ലയിൽ 10 ടെലിവിഷനാണ് വിതരണം ചെയ്യുന്നത്. വിതരണോദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. മുൻസിപ്പൽ കൗൺസിലർ സിജു തോമസ്,കെ എസ് ടി എ സബ് ജില്ലാ സെകട്ടറി ആർ ബൈജു,പി അലിയാർ,ടി എ അബൂബക്കർ,ഒ പി ജോയി,എ ഇ ഷമീദ,സണ്ണി ജോർജ്ജ് തുടങ്ങിയവർ പങ്കെടുത്തു.
