കോതമംഗലം : തങ്കളം- കാക്കനാട് നാലുവരിപാത യാഥാർത്ഥ്യമാക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ റീത്ത് വച്ച് പ്രതിഷേധം.
കോൺഗ്രസ് കോതമംഗലം മുനിസിപ്പൽ വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് വ്യറ്റസ്ഥ സമരത്തിന് തുടക്കം കുറിച്ചത്.
2010-15 കാലഘട്ടത്തിൽ ഭരണാനുമതി ലഭിച്ച തങ്കളം കാക്കനാട് പാത യൂഡിഎഫിൻ്റെ ഭരണകാലത്ത് മുൻ എം എൽ എ റ്റി.യു കുരുവിളയുടെ നേതൃത്വത്തിൽ ഏറ്റെടുത്ത ഭൂമിയല്ലാതെ ഒരിഞ്ച് ഭൂമി പോലും ഏറ്റെടുക്കാനോ മുൻപ് നിർമ്മാണ പ്രവർത്തനം നടത്തിയ റോഡും, പാലവുമല്ലാതെ നാലുവരിപാതയുടെ നിർമ്മാണ തുടർച്ചയ്ക്കു വേണ്ടി യാതൊരു ഇടപ്പെടലും നടത്തിയിട്ടില്ല എന്ന് ഉദ്ഘാടന പ്രസംഗത്തിൽ കെ.പി ബാബു പറഞ്ഞു.
ഈ സമരം ഒരു തുടക്കം മാത്രമാണെന്നും തുടർ സമരങ്ങൾ കോൺഗ്രസിൻ്റെ മേൽഘടകങ്ങളുടെ നേതൃത്വത്തിലും യൂഡിഎഫി ൻ്റെ നേതൃത്വത്തിലും സംഘടിപ്പിക്കുമെന്ന് ബ്ലോക്ക് പ്രസിഡൻ്റ് ഷെമീർ പനയ്ക്കൽ പറഞ്ഞു.
മണ്ഡലം പ്രസിഡൻ്റ് പി. ആർ. അജി അദ്ധ്യക്ഷനായി നെല്ലിക്കുഴി മണ്ഡലം പ്രസിഡൻ്റ് അലി പടിഞ്ഞാറേച്ചാലിൽ സ്വാഗതം ആശംസിച്ചു
മുൻ മുനിസിപ്പൽ ചെയർമാൻ ശ്രീ. കെ.പി ബാബു സമരം ഉദ്ഘാടനം ചെയ്തു.
കോൺഗ്രസ് നേതാക്കളായ പി.പി ഉതുപ്പാൻ, അഡ്വ. അബു മൊയ്ദീൻ,ഷെമീർ പനയ്ക്കൽ, ബാബു ഏലിയാസ്, എബി എബ്രഹാം, കെ ഐ ജേക്കബ്,ജെസ്സി സാജു, ഭാനുമതി രാജു, ഷൈമോൾ ബേബി, എം എ കരിം, അനൂബ് ജോർജ്, എൽദോസ് കീച്ചേരി, ഷൈജൻ്റ് ചാക്കോ,നോബിൾ ജോസഫ് എന്നിവർ സംസാരിച്ചു.
എം വി റെജി, വിനോദ് കെ മേനോൻ, വി.എം സത്താർ, സലിം മംഗലപ്പാറ, പി.റ്റി. ഷിബി, ബഷീർ പുല്ലോളി,പരീത് പട്ടമ്മാവുടി, സീതി മുഹമ്മദ്,നാസ്സർ വട്ടേക്കാടൻ,അനിൽ രാമൻ നായർ തുടങ്ങിയ നിരവധി കോൺഗ്രസ് നേതാക്കളും പോഷക സംഘടകളുടെ നേതാക്കളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഈ പ്രതിനിധികളും സമരത്തിൽ പങ്കാളികളായി.