Connect with us

Hi, what are you looking for?

NEWS

കോതമംഗലത്ത് റേഷന്‍ കട സസ്‌പെന്റ് ചെയ്യാന്‍ മദ്യപിച്ചത്തിയ താലൂക്ക് സപ്ലൈ ഓഫീസര്‍ കുരുങ്ങി

കോതമംഗലം: പ്രവര്‍ത്തന സമയം പാലിക്കുന്നില്ലെന്ന് കുറ്റംചുമത്തി റേഷന്‍ കട അടപ്പിക്കാനെത്തിയ താലൂക്ക് സപ്ലൈ ഓഫീസറെ കുടുക്കി നാട്ടുകാര്‍. മദ്യപിച്ചെത്തിയ കോതമംഗലത്തെ സപ്ലൈ ഓഫീസര്‍ ഷിജു പി.തങ്കച്ചനാണ് വെട്ടിലായത്. ചെറുവട്ടൂരില്‍ 41-ാംനമ്പര്‍ റേഷന്‍കടക്കെതിരെ നടപടിയെടുക്കാനാണ് ഇന്നലെ രാവിലെ സപ്ലൈ ഓഫീസര്‍ എത്തിയത്.
കടയ്‌ക്കെതിരെയുള്ള നടപടി പ്രതിരോധിക്കാന്‍ പ്രദേശവാസികളെത്തിയിരുന്നു. സപ്ലൈ ഓഫീസറുടെ സംസാരത്തിലും പെരുമാറ്റത്തിലും സംശയം തോന്നിയ നാട്ടുകാര്‍ പോലീസിനെ വിവരം അറിയിച്ചു. താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് നടത്തിയ വൈദ്യപരിശോധനയില്‍ മദ്യപിച്ചതായി തെളിഞ്ഞു. ആദ്യം ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച ഷിജു പി.തങ്കച്ചനെ സ്വകാര്യആശുപത്രിയില്‍ പരിശോധന നടത്താന്‍ ശ്രമിച്ചിരുന്നു. ഇവിടെ വച്ച് മുങ്ങാനുള്ള ശ്രമവും നാട്ടുകാര്‍ പരാജയപ്പെടുത്തി.ഷിജു പി.തങ്കച്ചനെതിരെ വകുപ്പ് തല അന്വേക്ഷണം ആരംഭിച്ചിട്ടുണ്ട്. സസ്പെന്‍ഡ് ചെയ്യുമെന്നാണ് സൂചന. റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത നടപടിയും പിന്‍വലിച്ചേക്കും. സപ്ലൈ ഓഫീസറുടെ നടപടികളില്‍ പ്രതിഷേധിച്ച് താലൂക്കിലെ റേഷന്‍ വ്യാപാരികള്‍ ഇന്ന് സപ്ലൈ ഓഫീസിന് മുമ്പില്‍ ധര്‍ണ നടത്തും.

 

 

You May Also Like

NEWS

കോതമംഗലം: കോതമംഗലത്ത് യുവതി ജീവനൊടുക്കിയ കേസില്‍ പ്രതി റമീസിന്റെ മാതാപിതാക്കളെ ഇന്ന് കസ്റ്റഡിയിലെടുക്കും. പെണ്‍കുട്ടിയുടെ സഹോദരന്റെയും അമ്മയുടെയും, ആശുപത്രിയിലേക്ക് കൊണ്ടുപോയ ഓട്ടോ ഡ്രൈവറുടെയും വിശദമായ മൊഴി രേഖപ്പെടുത്തി. റിമാന്‍ഡിലുള്ള റമീസിനെ ഇന്ന് കസ്റ്റഡിയില്‍...

CRIME

കോതമംഗലം : സ്കൂൾ വിദ്യാർഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റിൽ .വടാട്ടുപാറ തവരക്കാട്ട് പ്രവീൺ (45) നെ ആണ് കുട്ടമ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. 15 കാരനായ വിദ്യാർഥി പീഡന വിവരം സ്കൂളിൽ...

NEWS

  കോതമംഗലം: കോതമംഗലം, മാർ അത്തനേഷ്യസ് (ഓട്ടോണമസ്) കോളേജിൽ സപ്തതി ആഘോഷങ്ങളുടെ ഭാഗമായ സത്വ ഫെസ്റ്റ് 2025ന് തുടക്കമായി. പാറ്റ്ന ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസും കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ മുൻ...

NEWS

കോതമംഗലം :സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പാക്കിവരുന്ന ടെയ്ക്ക് എ ബ്രെയ്ക്ക്‌ പദ്ധതിയുടെ ഭാഗമായി കോതമംഗലം കെ എസ് ആർ ടി സി ഡിപ്പോയിൽ നവീകരണം പൂർത്തീകരിച്ച ടോയ്ലറ്റ് കോംപ്ലക്സ് നാടിന് സമർപ്പിച്ചു.ആന്റണി ജോൺ...

NEWS

കോതമംഗലം : കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കോതമംഗലം വെസ്റ്റ് ബ്ലോക്കു കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കോതമംഗലത്ത് നടത്തിയ ധർണ്ണയിൽ പെൻഷൻ പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടു. ധർണ്ണ സമരം ആന്റണി...

NEWS

കോതമംഗലം :കോതമംഗലത്ത് 23 കാരിയായ ടിടിസി വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവം അന്വേഷിക്കാൻ 10 അംഗം സംഘം രൂപീകരിച്ച് പോലീസ്. മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. ബിനാനിപുരം, കുട്ടമ്പുഴ എസ്എച്ച്ഒമാർ അന്വേഷണ...

NEWS

കോതമംഗലം: ടിടിസി വിദ്യാര്‍ത്ഥിനി സോന എല്‍ദോസിന്റെ ആത്മഹത്യയില്‍ ആണ്‍സുഹൃത്തായ റമീസ് അറസ്റ്റില്‍. ഉച്ചയോടെയാണ് റമീസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.ആത്മഹത്യാ പ്രേരണ, ദേഹോപദ്രവം ഏല്‍പ്പിക്കല്‍, വിവാഹ വാഗ്ദാനം നല്‍കി പീഡനം...

NEWS

കോതമംഗലം : കവളങ്ങാട് സർവീസ് സഹകരണ ബാങ്ക് നേര്യമംഗലത്ത് പണിതു കൊണ്ടിരിക്കേ ഇടിഞ്ഞു പൊളിഞ്ഞു ചാടിയ സ്പാസെന്റർ( ടൂറിസ തിരുമ്മൽ കേന്ദ്രം) നിർമ്മണത്തിലെ വൻ അഴിമതിയെക്കുറിച്ച് ബാങ്ക് അംഗം അനൂപ് തോമസും പൊതുപ്രവർത്തകനായ...

NEWS

കോതമംഗലം: സ്ത്രീകൾ വേദിയിലും, പുരുഷന്മാർ ശ്രോതാക്കളായി സദസിലും എത്തിയ ‘പെൺതിളക്കം’ പ്രോഗ്രാം വേറിട്ട അനുഭവമായി. സുവർണരേഖയും മെൻ്റർ അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിലെ വ്യത്യസ്ത വിഷയങ്ങളിലുള്ള 16 എഴുത്തുകാരികളുടെ പ്രസംഗങ്ങളും ശ്രദ്ധേയമായിരുന്നു. നോവലിസ്റ്റ്...

NEWS

കോതമംഗലം :കോതമംഗലം കെ എസ് ആർ ടി സി ഡിപ്പോ മാലിന്യമുക്ത ഡിപ്പോയായി പ്രഖ്യാപിച്ചു. ഡിപ്പോ അങ്കണത്തിൽ വച്ച് നടന്ന ചടങ്ങ് ആന്റണി ജോൺ എം എൽ എ മാലിന്യ ഡിപ്പോയായുള്ള പ്രഖ്യാപനം...

NEWS

കോതമംഗലം: മുനിസിപ്പൽ ബസ് സ്റ്റാന്റിനകത്തു പ്രവർത്തിക്കുന്ന കംഫർട്ട് സ്റ്റേഷന്റെ ശോച്യാവസ്ഥ പരിഹരിക്കണം എന്ന് ആവശ്യപ്പെട്ടും, ഷീ ടോയ്‌ലെറ്റ് തുറന്ന് കൊടുക്കണം എന്ന് ആവശ്യപ്പെട്ടും യൂത്ത് കോൺഗ്രസ്സ് കോതമംഗലം നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കംഫർട്ട്...

NEWS

കോതമംഗലം: വിദ്യാർഥിനിയും കോതമംഗലം കറുകടം ഞാഞ്ഞൂൾമല കടിഞ്ഞുമ്മൽ പരേതനായ എൽദോസിന്റെ മകളുമായ സോനയെ (23) മരിച്ച നിലയിൽ കണ്ടെത്തി. പുറത്തുപോയിരുന്ന അമ്മ ബിന്ദു ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നിനു വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മുറിയിൽ തൂങ്ങിമരിച്ച...

error: Content is protected !!