കോതമംഗലം: താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റിയുടെയും താലൂക്ക് പരിസ്ഥിതി സംരക്ഷണ സമിതിയുടെയും നേതൃത്വത്തിൽ പരിസ്ഥിതി ദിനത്തിൽ ഔഷധങ്ങൾ നട്ട് സംരക്ഷിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന പദ്ധതിക്ക് തുടക്കമായി.
വിവിധ
സർക്കാർ സ്കൂൾ വളപ്പുകളിൽ പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായിട്ടാണ് ഔഷധവൃങ്ങൾ നട്ടു സംരക്ഷിക്കുകയും ഔഷധ വൃക്ഷ തൈകൾ വിതരണം
ചെയ്യുകയുകയും ചെയ്യുന്നത്.
പദ്ധതിയുടെ ഉത്ഘാടനം കോഴിപ്പിള്ളി സർക്കാർ എൽ പി സ്കൂളിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റി ചെയർമാനും ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റുമായ ഹരിദാസൻ ഇ എൻ നിർവഹിച്ചു. പരിസ്ഥിതി സംരക്ഷണ സമിതി പ്രസിഡന്റ് ലെത്തീഫ് കുഞ്ചാട്ട് അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈ. പ്രസിഡൻറ് ബിന്ദു ശശി,
കോതമംഗലം ഫോറസ്റ്റ് റേഞ്ച് ഓഫീസർ
പി എ ജലീൽ,
വാരപ്പെട്ടി കൃഷി ഓഫീസർ
സൗമ്യ സണ്ണി, വാരപ്പെട്ടി ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ.
ധന്യ വേലായുധൻ, പരിസ്ഥിതി സമതി ഉപ രക്ഷാധികാരി ആശ ലില്ലി തോമസ്,
വൈ. പ്രസിഡൻ് മുരളി കുട്ടംമ്പുഴ, ട്രഷറർ സനീഷ് പി എസ്, കോഡിനേറ്റർ ഷംജൽ പി.എം, സ്കൂൾ എച്ച് എം സണ്ണി പി. വി. , ഫ്രാൻസി ജെ പുന്നോലിൽ , അധ്യാപകരായ ശ്രൂതി കെ എൻ , ജൻസാ ഖാദർ, അംബിളി എൻ, അൻഫോൻസാ സി റ്റി
‘തുടങ്ങിയവർ സംസാരിച്ചു.
