കോതമംഗലം :കീരം പാറ സെൻ്റ് സ്റ്റീഫൻസ് ഹയർ സെക്കൻ്ററി സ്കൂളിൽ വിവിധ മേഖലകളിൽ മികവ് പുലർത്തിയ പ്രതിഭകളെ ആദരിച്ചു .
കേരള സ്കൂൾ സംസ്ഥാന കായിക മേള വിജയികളെയും, IT ഓവറോൾ ചാമ്പ്യൻഷിപ്പ്, എൻ സി സി കേഡറ്റ്സ് തുടങ്ങിയ കൗമാര പ്രതിഭകളെയുമാണ്
ആദരിച്ചത്.കീരംപാറ ജംഗ്ഷൻ ചുറ്റി വിളംബര റാലി ഗേൾസ് ഹൈസ്കൂളിൽ എത്തിചേർന്ന് പ്രതിഭകളെയും വിദ്യാർത്ഥികളെയും സ്വീകരിച്ചു. അനുമോദന സമ്മേളനത്തിൻ്റെ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവഹിച്ചു.സ്കൂൾ മാനേജർ എൻ പി മത്തായി കുഞ്ഞ് അധ്യക്ഷത വഹിച്ചു.ചടങ്ങിൽ സംസ്ഥാന സ്കൂൾ കായിക മേളയിൽ സ്വർണ്ണം നേടിയ അലോഷ്യസ് ബോബൻ, അദഫിയ ഫർഹാൻ എന്നിവരെയും മറ്റു പ്രതിഭകളെയും,മുഖ്യ അതിഥിയായ എം എ സ്പോർട്സ് അക്കാദമി ചെയർമാൻ ഡോ.വിന്നി വർഗീസിനെയും, കായിക പരിശിലക അധ്യാപകരെയും ആദരിച്ചു. ഏലിയാസ് മോർ യൂലിയോസ് മെത്രാപ്പൊലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി. ചേലാട് ബസ് അനിയ വലിയ പള്ളി വികാരി എൽദോ പോൾ തോമ്പ്രയിൽ , ഫാദർ സജി കിളിയാംകുന്നത്ത്, ട്രസ്റ്റിമാർ കെ.കെ ദാനി, വി.കെ വർഗ്ഗീസ്, സ്കൂൾ പ്രിൻസിപ്പാൾ ജിനി കെ. കുര്യാക്കോസ്, അജി കെ. പോൾ, മാർട്ടിൻ സൈമൺ, ഗ്രേസി അവരാച്ചൻ, മത്തായി ജോസഫ്, ജിമ്മി ജോസഫ്, ബോബിൻ ബോസ് തുടങ്ങിയവർ സംസാരിച്ചു.



























































