Connect with us

Hi, what are you looking for?

NEWS

നീന്തലിൽ ഹാട്രിക് റെക്കോഡ് നേട്ടവുമായി അഭിനവും മോ൯ഗം സാംദേവും

കോതമംഗലം :സംസ്ഥാന സ്‌കൂള്‍ കായികമേളയിൽ നീന്തൽ മത്സരങ്ങളിൽ ഹാട്രിക് റെക്കോഡ് നേട്ടവുമായി തിരുവനന്തപുരം എം വി എച്ച് എസ് എസ് തുണ്ടത്തില്‍ സ്‌കൂളിലെ വിദ്യാ൪ഥികളായ എസ്. അഭിനവും മോ൯ഗം തീ൪ഥു സാംദേവും. സീനിയര്‍ ബോയ്‌സ് വിഭാഗം 200 മീറ്റര്‍ ബാക്ക് സ്‌ട്രോക്കിലും 100 മീറ്റർ ബാക്ക് സ്ട്രോക്കിലും 400 മീറ്റർ വ്യക്തിഗത മെഡ്ലെയിലുമാണ് അഭിനവ് നിലവിലെ റെക്കോർഡുകൾ മറികടന്നത്.

200 മീറ്റര്‍ ബാക്ക് സ്‌ട്രോക്കിൽ നിലവിലെ റെക്കോർഡായ 02:20.65 മറികടന്ന് 02:12.53 സമയത്തിലാണ് അഭിനവ് ഫിനിഷ് ചെയ്തത്. 100 മീറ്റർ ബാക്ക് സ്ട്രോക്കിൽ നിലവിലെ റെക്കോർഡായ 01:02.27 മറികടന്ന് 01:02.12 എന്ന പുതിയ വേഗം കുറിച്ചു. 400 മീറ്റർ വ്യക്തിഗത മെഡ്ലെയിൽ നിലവിലെ റെക്കോർഡായ 4:53.75 മറികടന്ന് 4:47. 86 ൽ ഫിനിഷ് ചെയ്തു.

കഴിഞ്ഞവര്‍ഷത്തെ ദേശീയ സ്‌കൂള്‍ കായികമേളയിലെ സുവര്‍ണ നേട്ടത്തിനു പിന്നാലെയാണ് അഭിനവിന് സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ നീന്തലില്‍ ഹാട്രിക് റെക്കോഡ് നേടിയിരിക്കുന്നത്. സീനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്റര്‍ ബാക്ക് സ്‌ട്രോക്കില്‍ രണ്ടു വര്‍ഷം മുമ്പത്തെ മീറ്റ് റെക്കോഡ് തിരുത്തിയാണ് അഭിനവ് സ്വര്‍ണമണിഞ്ഞത്.

ജൂനിയ൪ ആൺകുട്ടികളുടെ വിഭാഗത്തിൽ 400 മീറ്റർ വ്യക്തിഗത മെഡ്ലെ, 800 മീറ്റർ ഫ്രീ സ്റ്റെൽ, 400 മീറ്റർ ഫ്രീ സ്റ്റൈൽ എന്നീ വിഭാഗങ്ങളിലാണ് മോ൯ഗം തീ൪ഥു സാംദേവ് സ്വ൪ണ്ണം നേടിയത്.

400 മീറ്റർ വ്യക്തിഗത മെഡ്ലെയിൽ നിലവിലെ റെക്കോർഡ് ആയ 5:00.12 മറികടന്ന് 4:50.60 എന്ന സമയത്തിലും 800 മീറ്റർ ഫ്രീ സ്റ്റെൽ ഇനത്തിൽ നിലവിലെ റെക്കോർഡ് ആയ 8:54.11 മറികടന്ന് 8:50.88 എന്ന സമയത്തും 400 മീറ്റർ ഫ്രീ സ്റ്റൈലിൽ 4:19.76 എന്ന നിലവിലെ റെക്കോർഡ് മറികടന്ന് 4:16.25 എന്ന സമയത്തിലുമാണ് മോ൯ഗം റെക്കോഡ് സ്വന്തമാക്കിയത്. 800 മീറ്റർ ഫ്രീ സ്റ്റൈലിലും 400 മീറ്റർ ഫ്രീ സ്റ്റൈലിലും 2023 ലെ സംസ്ഥാന തല കായികമേളയിൽ തന്റെ സ്വന്തം റെക്കോഡാണ് മോൻഗം തീർത്ഥു സാംവേദ് ഇത്തവണ മറികടന്നത്.

മൂന്നു ദിവസങ്ങളിലായി കോതമംഗലം എം.എ. കോളേജിലെ നീന്തൽ മത്സരങ്ങളിൽ 23 റെക്കോഡുകളാണ് പിറന്നത്. ബെസ്റ്റ് മീറ്റ് റെക്കോഡും ന്യൂ മീറ്റ് റെക്കോഡും ഉൾപ്പടെയാണിത്.

പടം : പരിശീലകൻ അഭിലാഷ് തമ്പിയോടൊപ്പം

You May Also Like

NEWS

  കോതമംഗലം : നെല്ലിക്കുഴിയിൽ എൽ ഡി എഫ് വാർഡ് കൺവെൻഷനുകൾ ചേർന്നു.7,9,15 വാർഡുകളിലെ തിരഞ്ഞെടുപ്പ് കൺവെൻഷനുകളുടെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. വാർഡ് കൺവെൻഷനുകളിൽ കെ ബി അൻസാർ,അരുൺ സി...

NEWS

  കോതമംഗലം : കവളങ്ങാട് സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നം1348 ന്റെ 2024-25 സാമ്പത്തിക വർഷത്തെ വാർഷിക പൊതുയോഗത്തിനോട് അനുബന്ധിച്ച് എസ്.എൽ.സി,പ്ലസ്‌ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള സ്‌കോളർഷിപ്പ് വിതരണോദ്ഘാടനം...

NEWS

  കോതമംഗലം :കോതമംഗലം മുൻസിപ്പാലിറ്റി 29-ാം വാർഡ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി അജി വി.എം ൻ്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ചേർന്നു.വിളയാലിൽ ചേർന്ന കൺവെൻഷൻ ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രശാന്ത്...

NEWS

കോതമംഗലം :കോതമംഗലം മുൻസിപ്പാലിറ്റി 30-ാം വാർഡ് എൽ ഡി എഫ് കൺവെൻഷൻ ചേർന്നു.വടക്കേ വെണ്ടുവഴിയിൽ ചേർന്ന കൺവെൻഷൻ ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. ഷാജി കരോട്ടുവീട്ടിൽ അധ്യക്ഷത വഹിച്ചു....

NEWS

കോതമംഗലം: വോട്ടുപിടുത്തത്തിനിടയില്‍ പാമ്പുപിടിക്കുന്ന ഒരു സ്ഥാനാര്‍ത്ഥിയുണ്ട് കോതമംഗലത്ത്. കോട്ടപ്പടി പഞ്ചായത്തിലെ മൂന്നാം വാര്‍ഡ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജ്യൂവല്‍ ജൂഡിയാണ് താരം. കൊടും വിഷമുള്ള രാജവെമ്പാലയോ, മൂര്‍ഖനോ, വിഷമില്ലാത്തതോ എന്തുമായിക്കോട്ടെ പാമ്പ് എന്ന് കേട്ടാല്‍...

NEWS

കോതമംഗലം : വാരപ്പെട്ടിയിൽ എൽ ഡി എഫ് പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെയും 5,11 വാർഡുകളിലെ തിരഞ്ഞെടുപ്പ് കൺവെൻഷനുകളുടെയും ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. വാർഡ് കൺവെൻഷനുകളിൽ പി എൻ ബാലഗോപാൽ,...

NEWS

കോതമംഗലം : കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് 9-)0 വാർഡിലെ( പിണവൂർ കുടി) എൽ ഡി എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ചേർന്നു. പന്തപ്ര ആദിവാസി ഉന്നതിയിൽ ചേർന്ന തിരഞ്ഞെടുപ്പ് കൺവെൻഷൻ ആന്റണി ജോൺ എം എൽ...

NEWS

കോതമംഗലം -: കോട്ടപ്പടി പഞ്ചായത്തിലെ വാവേലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരെ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു. കുളങ്ങാട്ടുകുഴി സ്വദേശി കല്ല്മുറിക്കൽ കെ വി ഗോപി (കുഞ്ഞ് 66)...

NEWS

കോതമംഗലം: ഇടമലയാർ – താളും കണ്ടം റോഡിൽ ഓട്ടോറിക്ഷക്ക് നേരെ കാട്ടാനയാക്രമണം. വടാട്ടുപാറ സ്വദേശി കട്ടക്കയത്ത് അനിൽകുമാറിന്റെ ഓട്ടോറിക്ഷക്ക് നേരെ ഇന്നലെ രാത്രി 7 മണിയോടെ കൂടിയാണ് കാട്ടാനയാക്രമണം ഉണ്ടായത്. താളുംകണ്ടം കുടിയിൽ...

NEWS

കോതമംഗലം – കോട്ടപ്പടി പഞ്ചായത്തിലെ വാവേലിയിൽ കാട്ടാനയാക്രമണത്തിൽ രണ്ട് ബൈക്ക് യാത്രികർക്ക് പരിക്ക്. കുളങ്ങാട്ടുകുഴി സ്വദേശി കല്ല്മുറിക്കൽ KV ഗോപി (കുഞ്ഞ് 66) , ബന്ധുവായ പട്ടംമാറുകുടി അയ്യപ്പൻകുട്ടി (62) എന്നിവർക്കാണ് പരിക്ക്....

NEWS

കോതമംഗലം : കീരംപാറ ഗ്രാമപഞ്ചായത്തിലെ 9-ാം വാർഡിൽ എൽ ഡി എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ചേർന്നു. നാടുകാണിയിൽ ജോവാച്ചൻ കൊന്നയ്ക്കലിന്റെ വസതിയിൽ ചേർന്ന കൺവെൻഷൻ ആൻറണി ജോൺ എം എൽ എ ഉദ്ഘാടനം...

NEWS

കോതമംഗലം: വാരപ്പെട്ടിയിൽ സുഹൃത്തിൻ്റെ വീട്ടിൽ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ സുഹൃത്തിനെ കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തു. വാരപ്പെട്ടി, ഏറാമ്പ്ര സ്വദേശി അരഞ്ഞാണിയിൽ സിജോയാണ് (45) സുഹൃത്ത് ഫ്രാൻസിയുടെ വീട്ടിൽ വച്ച്...

error: Content is protected !!