Connect with us

Hi, what are you looking for?

NEWS

സ്വാമി വിവേകാനന്ദ യുവപ്രതിഭ പുരസ്ക്കാം അടിവാട് ഹീറോ യംഗ്സ് ക്ലബ്ബിന്.

കോതമംഗലം : സമൂഹത്തിലെ വിവിധ മേഖലകളിൽ മാതൃകാപരമായ പ്രവർത്തനം കാഴ്ചവയ്ക്കുന്ന യുവജനങ്ങളെ കണ്ടെത്തി അവർക്ക് പ്രോത്സാഹനം നൽകുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് സ്വാമി വിവേകാനന്ദന്റെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള പുരസ്ക്കാരത്തിന് എറണാകുളം ജില്ലയിൽ നിന്നും അടിവാട് ഹീറോ യംഗ്സ് ക്ലബ്ബ് & റീഡിംഗ് റൂം അർഹരായി. കഴിഞ്ഞ 25 വർഷക്കാലമായി സാമൂഹിക സാംസ്ക്കാരിക ആരോഗ്യ ശുചീകരണ കലാ-കായീക ജീവ കാരുണ്യ മേഖലകളിൽ സജ്ജീവ സാനിദ്ധ്യമായ് പ്രവർത്തിച്ച് വരുന്ന ഹീറോ യംഗ്സ് ക്ലബ്ബ് ഏറ്റെടുത്ത് നടത്തി വരുന്ന പ്രവർത്തനങ്ങളിലെ മികവാണ് ക്ലബ്ബിനെ ഈ പുരസ്ക്കാരത്തിന് അർഹരാക്കിയത്.

ക്ലബ്ബ് ഇതോടകം നിർദ്ധനരായവർക് വീട് നിർമ്മിച്ച് നൽകിയും നിർദ്ധന യുവതികൾക്ക് വിവാഹ ധനസഹായം നൽകിയും രോഗികൾക്ക് ചികിത്സാ സഹായം നൽകിയും സൗജന്യ ആ ബുലൻസ് സേവനം നൽകിയും ഇന്ന് അശരണരും ആലമ്പഹീനരും ആ യവർക്കും ഒരു അഭയ കേന്ദ്രമായി മാറിയതോടൊപ്പം ഒട്ടനവധി കലാ-കായീക മത്സരങ്ങളിലൂടെ നാട്ടിൽ പ്രതിഭകളെ വാർത്തെടുക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച് വരുന്നതുമാണ്.ഇതോടൊപ്പം സാമൂഹിക സാംസ്ക്കാരീക ഉന്നമനം ലക്ഷ്യം വച്ചു കൊണ്ടുള്ള സാംസ്ക്കാരീക പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തി വരുന്നതോടൊപ്പം പൊതുനിരത്തുകൾ ശുചീകരിക്കുന്നതിലും എക്കാലവും ശ്രദ്ധാലുക്കളാണ് ക്ലബ്ബ് പ്രവർത്തകർ. നാട്ടിൽ വർദ്ധിച്ചു വരുന്ന യുവാക്കളിലെ ലഹരി ഉപയോഗത്തിനെതിരെ ഗ്രാമപഞ്ചായത്തിന്റെ വിവിധ കവലകളിൽ ലഹരിപ്പൊതി മരണപ്പൊതി എന്ന ആശയം ഉയർത്തിപ്പിടിച്ചു കൊണ്ട് ഒരാഴ്ചക്കാലം നീണ്ട് നിൽക്കുന്ന ബോധവത്ക്കരണ പരിപാടികളും ഫിലിം പ്രദർശനം സംഘടിപ്പിച്ചു കൊണ്ടും സാമൂഹീക നന്മയിൽ അധിഷ്ഠിതമായ പ്രവർത്തനവും ക്ലബ്ബ് ഏറ്റെടുത്ത് നടത്തിയിട്ടുണ്ട് .


2018 ലെ പ്രളയകാലത്ത് യാതോരു സുരക്ഷാ സംവിധാനവും ഇല്ലാതെ വിവിധ പ്രദേശത്ത് ക്ലബ്ബ് പ്രവർത്തകർ നടത്തിയ രക്ഷാപ്രവർത്തനങ്ങളും തുടർന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭക്ഷ്യവസ്തുക്കൾ അടങ്ങിയ കിറ്റുകൾ എത്തിച്ച് നടത്തിയ റിലീഫ് പ്രവർത്തനവും ശുചീകരണ പ്രവർത്തനങ്ങളും , കോവിഡ് മഹാമാരിയിൽ കോവിഡ് രോഗികളെ ആശുപത്രിയിൽ എത്തിക്കുന്നതിനും കോവിഡ് ടെസ്റ്റിനും മറ്റ് അനുബന്ധ യാത്രകൾക്കും 24 മണിക്കൂറും പ്രത്യേകം സജ്ജമാക്കിയ മൂന്ന് സ്വകാര്യ വാഹനങ്ങളുടേയും ക്ലബ്ബിന്റെ ഉടമസ്ഥതയിലുള്ള ആബുലൻസിന്റെ സൗജന്യ സേവനവും മരണപ്പെട്ടവരുടെ സംസ്ക്കാര ചടങ്ങുകൾ എറ്റെടുത്ത് നടത്തിയും പല്ലാരിമംഗലം കമ്യൂണിറ്റി ഹെൽത്ത് സെന്റ്റിൽ സൗജന്യ വോളന്റിയർ സേവനം നടത്തിയും ലോക്ഡൗണിൽ കഷ്ടത അനുഭവിച്ചവർക്ക് ഭക്ഷണ പദാർത്ഥങ്ങൾ എത്തിച്ച് നൽകിയും നാടിന്റെയും നാട്ടുകാരുടേയും അഭയകേന്ദ്രമായി മാറുന്ന രീതിയിലുള്ള ശ്രദ്ധേയമായ പ്രവർത്തനമാണ് ക്ലബ്ബ് പ്രവർത്തകർ ഏറ്റെടുത്ത് നടത്തിയത് . ഇത്തരത്തിൽ സമാനതകളില്ലാത്ത പ്രവർത്തനങ്ങൾ കഴിഞ്ഞ 25 വർഷക്കാലമായി ഏറ്റെടുത്ത് നടത്തി വരുന്നതിനാലാണ് ക്ലബ്ബ് ഈ പുരസ്ക്കാരത്തിന് അർഹരായത്.

തിരുവനന്തപുരം സെട്രൽ സ്റ്റേഡിയത്തിൽ വച്ച് സംഘടിപ്പിച്ച ചടങ്ങിൽ ഫിഷറീസ്, സാംസ്ക്കാരീക, യുവജന കാര്യ വകുപ്പ് മന്ത്രി സജി ചെറിയാനിൽ നിന്നും ക്ലബ്ബ് പുരസ്ക്കാരം ഏറ്റ് വാങ്ങി. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ് സതീഷ് സ്വാഗതം ആശംസിച്ചു. തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യാ രാജേന്ദ്രൻ ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി സുരേഷ് കുമാർ തുടങ്ങിയവർ മുഖ്യ അതിത്ഥികളായി ചടങ്ങിൽ സംബന്ധിച്ചു.

ഹീറോ യംഗ്സ് ദുരന്തനിവാരണ സേന കോ-ഓഡിനേറ്ററും മുഖ്യമന്ത്രിയുടെ ഫയർ സർവ്വീസ് അവാർഡ് ജേതാവായ നിഷാദ് സി എ മുൻ ട്രഷറർ ശ്രീജേഷ് പി നായർ കമ്മറ്റി അംഗങ്ങളായ അൻസാർ എം എസ്സ് ,അബിൻസ് കരീം തുടങ്ങിയവരാണ് ക്ലബ്ബിന് വേണ്ടി പുരസ്ക്കാരം ഏറ്റ് വാങ്ങിയത്. പ്രസിഡന്റ് യുഎച്ച് മുഹിയുദ്ധീൻ, സെക്രട്ടറി അഷ്റഫ് സി പി ,ട്രഷറർ വിഷ്ണു പി ആർ ഭാരവാഹികളായിട്ടുള്ള ഭരണസമിതിയാണ് 2022-23 ൽ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തി വരുന്നത്.

You May Also Like

SPORTS

പല്ലാരിമംഗലം : കഴിഞ്ഞ ഇരുപത്തിഏഴ് വർഷക്കാലമായി സാമൂഹീക സാംസ്കാരീക ആരോഗ്യ ജീവകാരുണ്യ ശുചീകരണ കലാകായീക മേഖലകളിൽ സജീവ സാന്നിദ്ധ്യമായി പ്രവർത്തിച്ചുവരുന്ന അടിവാട് ഹീറോ യംഗ്സ് ക്ലബ് ആൻഡ് റീഡിങ് റൂമിൻ്റെ ആഭിമുഖ്യത്തിൽ കിടപ്പ്...

NEWS

കോതമംഗലം : പൈമറ്റം ഗവൺമെന്റ് യുപി സ്കൂളിലും സമീപത്തെ അങ്കണവാടിയിലും രാത്രിയുടെ മറവിൽ സാമൂഹ്യ വിരുദ്ധർ അതിക്രമം നടത്തി. അങ്കണവാടിയിലെ ശുചിമുറിയുടെ വാതിൽ ചവിട്ടിപ്പൊളിക്കുകയും വെളുത്തനിറത്തിലുള്ള മാലിന്യം ശുചിമുറിയിൽ നിക്ഷേപിക്കുകയും ചെയ്തിട്ടുണ്ട്. സ്കൂളിൽ...

NEWS

പല്ലാരിമംഗലം : സംസ്ഥാന സർക്കാർ അനുവദിച്ച 1 കോടിരൂപ ചെലവഴിച്ച് നവീകരണപ്രവർത്തനങ്ങൾ പൂർത്തീകരിച്ച ഐക്യകേരളത്തിന്റെ ആദ്യത്തെ മുഖ്യമന്ത്രി ഇഎംഎസ്സിന്റെ നാമധേയത്തിലുള്ള പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് സ്റ്റേഡിയം യുവജനകാര്യ കായികവകുപ്പ് മന്ത്രി വി അബ്ദുൾറഹ്മാൻ ഉദ്ഘാടനം...

SPORTS

കോതമംഗലം : എഴുപത്തിയെട്ടാമത് സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിൽ റണ്ണറപ്പായ കേരള ടീമിന്റെ സഹപരിശീലകനും, കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് പ്രഫസറും, പല്ലാരിമംഗലം മിലാൻ ഫുട്ബോൾ ക്ലബ്ബ് മെമ്പറുമായ ഹാരി ബെന്നിയെ മിലാൻ...

ACCIDENT

കോതമംഗലം : അടിവാട് കോതമംഗലം റോഡിൽ കോഴിപ്പിള്ളിക്കും പിടവൂരിനും ഇടയിൽ ടോറസ് ലോറിയും നാഷണൽ പെർമിറ്റ് ലോറിയും കൂട്ടി ഇടിച്ചു. ആളാപായമില്ല. രാവിലെ പതിനൊന്ന് മണിയോടെയാണ് അപകടം. പാറമടയിലേക്ക് കയറ്റാനായി വരികയായിരുന്ന ടോറസ്...

CHUTTUVATTOM

കോതമംഗലം :സംസ്ഥാന അധ്യാപക അവാർഡ് ഈ വർഷത്തെ സംസ്ഥാന അധ്യാപക അവാർഡിന് സജിമോൻ പി എൻ അർഹനായി. എറണാകുളം ജില്ലയിലെ പല്ലാരിമംഗലം ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കളിലെ പ്രധാനാധ്യാപകനാണ്. പാഠ്യ – പാഠ്യേതര...

NEWS

കോതമംഗലം : പല്ലാരിമംഗലം സർക്കാർ ഹയർ സെക്കൻ്ററി സ്കൂൾ വളപ്പിൽ  മോഷണം നടന്നതായി പരാതി. കഴിഞ്ഞ അവധി ദിവസം രണ്ടു വ്യക്തികൾ അതിക്രമിച്ചു കയറി സ്കൂൾ കോമ്പൗണ്ടിൽ സൂക്ഷിച്ചിരുന്ന പിവിസി, മറ്റ് ഇരുമ്പ്...

NEWS

പല്ലാരിമംഗലം : പ്രധാനമന്ത്രി ഗ്രാമീണ സടക് യോജനയിൽ ഉൾപ്പെടുത്തി പല്ലാരിമംഗലം കവളങ്ങാട് പഞ്ചായത്ത്കളെ തമ്മിൽ ബന്ധിപ്പിക്കുന്ന മങ്ങാട്ടുപടി – പരുത്തിമാലി – പരീക്കണ്ണി – പൈമറ്റം – ചിറമേൽപടി – മക്കാമസ്ജിദ് റോഡിന്റെ...

CRIME

കോതമംഗലം : അടിവാട് കവലയിലെ അന്യസംസ്ഥാനത്തൊഴിലാളികൾക്കിടയിൽ കോതമംഗലം എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ മയക്കുമരുന്ന് വിഭാഗത്തിൽപ്പെടുന്ന ഗുളികകളും ഹെറോയിനും പിടികൂടി. ആസാം നാഗൂൺ സ്വദേശികളായ ഫാറൂഖ് അഹമ്മദ്, ഷോറിഫുൾ ഇസ്ലാം എന്നിവരാണ് ബ്രൗൺ...

CRIME

കോതമംഗലം :അടിവാട് ടൗണിൽ പെട്ടിക്കട നടത്തുന്ന ഓലിക്കൽ മൈതീന്റെ പെട്ടിക്കട കുത്തി തുറന്ന് മോഷണം നടത്തി.ഒരു മൊബൈലും, കുറച്ചു പൈസയും മോഷണം പോയിട്ടുണ്ട്. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഒ ഇ അബ്ബാസ് അറിയിച്ചതിനെ...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡൽ നേടിയ ഇടുക്കി ക്രൈം ബ്രാഞ്ച് എസ് ഐ കോതമംഗലം പല്ലാരിമംഗലം മംഗലശേരി വീട്ടിൽ എം എം ഷമീർ . 1993 പോലീസ് സേനയിൽ പ്രവേശിച്ചു.വിവിധ...

NEWS

കോതമംഗലം: പല്ലാരിമംഗലം പഞ്ചായത്തിലെ വസ്തുനികുതിയും സേവന നികുതിയും പുതുക്കി നിശ്ചയിക്കുന്നതിനെതിരെ പ്രതിപക്ഷത്തോടെപ്പം ഭരണകക്ഷി അംഗത്തിന്റെയും പ്രതിഷേധം. ഭരണകക്ഷി അംഗമായ കെ എം അബ്ദുല്‍ കെരീമാണ്് പ്രതിപക്ഷത്തിനെപ്പം പ്രതിഷേധം ഉയര്‍ത്തിത്. അന്യായമായ നികുതി വര്‍ധനവ്...

error: Content is protected !!