കോതമംഗലം: ചെറുവട്ടൂർ ആസ്ഥാനമായി സമാന്തര വിദ്യാഭ്യാസ രംഗത്ത്
പ്രവർത്തിക്കുന്ന ഷുവർ സക്സസ് സ്റ്റഡി സെന്ററിന്റെ സുവർണ ജൂബിലി ആഘോഷങ്ങൾ ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ സാംസ്‌കാരിക, സാമൂഹ്യ മുന്നേറ്റങ്ങളിൽ പാരലൽ കോളേജുകൾ വഹിച്ച പങ്ക് വലുതാണെന്ന് സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത കവി കുരീപ്പുഴ ശ്രീകുമാർ പറഞ്ഞു.
പിൽക്കാലത്ത് വിദ്യാഭ്യാസ രംഗത്ത് വന്ന പരിഷ്കാരങ്ങൾ കേരളത്തിൽ സജീവമായി നിന്നിരുന്ന പാരലൽ വിദ്യാഭ്യാസ സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കി എന്നദ്ദേഹം പറഞ്ഞു. കവി ജയകുമാർ ചെങ്ങമനാട് മുഖ്യ പ്രഭാഷണം നടത്തി.ഷുവർ സക്സസ് സ്ഥാപക അധ്യാപകരായ പി എൻ നാരായണൻ, ടി എം ദാമോദരൻ ഉണ്ണി എന്നിവരെ ചടങ്ങിൽ ആദരിച്ചു.
സംഘാടക സമിതി ചെയർമാൻ സി സതീഷ് ബാബു അധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പാൾഎ സി സത്യൻ,നെല്ലിക്കുഴി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭാ വിനയൻ, ജി മോട്ടിലാൽ,അഡ്വ. എൻ എൻ ഇളയത്, സാബു മാത്യു, പ്രിൻസ് രാധാകൃഷ്ണൻ,
എ ആർ രാജം, സലാം കാവാട്ട്, ദാസ് മേതല ടി സോനുകുമാർ,
എ കെ അബിൻലാൽ, വിജയൻ ചേരുംകുന്നേൽ,
എന്നിവർ പ്രസംഗിച്ചു.
തുടർന്ന് തിരുവനന്തപുരം സാഹിതി അവതരിപ്പിച്ച ‘മുച്ചീട്ടുകളിക്കാരന്റെ മകൾ’ നാടകം അരങ്ങേറി.ജൂബിലി ആഘോഷങ്ങളുടെ ഭാഗമായിപൂർവ്വ വിദ്യാർത്ഥികളുടെയും അധ്യപകരുടെയുംസംഗമപരിപാടി നടത്തി.ഫാ. എൽദോസ് കെ ജോയി മോട്ടിവേഷൻ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിച്ചു.
