കോതമംഗലം : സപ്ലൈകോയുടെ ഈ വർഷത്തെ വിഷു – റംസാൻ ഫെയർ കോതമംഗലം സപ്ലൈകോ സൂപ്പർ മാർക്കറ്റിൽ ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.മുനിസിപ്പൽ ചെയർമാൻ കെ കെ ടോമി,വാർഡ് കൗൺസിലർ കെ എ നൗഷാദ്,സി പി ഐ മണ്ഡലം സെക്രട്ടറി പി റ്റി ബെന്നി,എ ഐ റ്റി യു സി മണ്ഡലം സെക്രട്ടറി എം എസ് ജോർജ്ജ്,ഡിപ്പോ മാനേജർ വി ആർ ഷാജി,ഷോപ്പ് മാനേജർ സനീഷ് കുമാർ കെ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.ഇന്ന്(12/04/2023)മുതൽ 21-ാം തിയതി വരെ 10 ദിവസക്കാലമാണ് താലൂക്ക് തല വിഷു – റംസാൻ ഫെയർ.
