കോതമംഗലം : സപ്ലൈകോ കോതമംഗലം താലൂക്ക് തല ഓണം ഫെയർ പ്രവർത്തനം ആരംഭിച്ചു.ഓണം ഫെയറിൻ്റെ ഉദ്ഘാടനം ആൻ്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു. 26-08-2020 മുതൽ 30-08-2020 വരെയാണ് ഓണം ഫെയർ പ്രവർത്തിക്കുന്നത്. ചടങ്ങിൽ മുൻസിപ്പൽ കൗൺസിലർ കെ എ നൗഷാദ്,ഷോപ്പ് മാനേജർ ഷിഹാബ് എം എച്ച്,സണ്ണി കെ എസ്,ഉഷ കുമാരി,ധനലക്ഷ്മി,അജിത,ഇസ്മായിൽ,സതീശൻ,ബൽഖീസ് ബീവി,ദിവ്യ ശരത്,നിഷ പി ആർ,അലീന പയസ് തുടങ്ങിയവർ പങ്കെടുത്തു.
