കോതമംഗലം: കോതമംഗലം എസ്എൻഡിപി യൂത്ത് മൂവ്മെന്റിന്റെയും എൻജിഒ അസോസിയേഷൻ്റെയും ബിൽഡ് ഇന്ത്യ ഗ്രേറ്റർ ഫൗണ്ടേഷൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ സബ്സീഡി നിരക്കൽ വിതരണം ചെയ്തു. കോതമംഗലം ഗുരുചൈതന്യ പ്രാർത്ഥനാഹാളിൽ നടന്ന സമ്മേളനം യൂണിയൻ പ്രസിഡൻ്റ് അജിനാരായണൻ ഉദ്ഘാടനം ചെയ്തു.
യൂത്ത് മൂവ്മെന്റ് ജില്ല ചെയർമാൻ എം.ബി. തിലകൻ അദ്ധ്യക്ഷതവഹിച്ച ചടങ്ങിൽ ബിൽഡ് ഇന്ത്യ ഗ്രേറ്റർ ഫൗണ്ടേഷൻ മാനേജിംഗ് ഡയറക്ടർ ഡോ. അരുൺ ദേവ്. പി.ആർ. പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം നടത്തി. നാഷ്ണൽ എൻജിഒകോൺഫെഡറേഷൻ എറണാകുളം ജില്ല എക്സിക്യൂട്ടീവ് കമ്മറ്റി അംഗം നിധീഷ്.കെ.വി. പദ്ധതി വിശദീകരിച്ചു. സമ്മേളനത്തിൽ യൂണിയൻ സെക്രട്ടറി പി.എ. സോമൻ, വൈസ് പ്രസിഡൻ്റ് കെ.എസ്.ഷിനിൽകുമാർ, പി.വി. വാസു, എം.വി.രാജീവ്, ടി.ജി. അനി, അജി.വി.വി, സജി.കെ. ജെ, എം.കെ. ചന്ദ്ര ബോസ്, സതി ഉത്തമൻ ,മിനി രാജീവ്, അജേഷ് തട്ടേക്കാട് തുടങ്ങിയവർ സംസാരിച്ചു. 400 കുട്ടികൾക്ക് ബാഗ്, കുട, നോട്ട് ബാക്ക്, വാട്ടർ ബോട്ടിൽ, പെൻസിൽ ബോക്സ്, പേന, പെൻസിൽ തുടങ്ങി ആവശ്യമായ എല്ലാ സാധനങ്ങളും പകുതി വിലയ്ക്കാണ് വിതരണം ചെയ്തത്.