കോതമംഗലം : നഗരത്തിൽ തെരുവ് നായ ശല്യം രൂക്ഷമാകുന്നതിനൊപ്പം, അവയുടെ ആധിപത്യവും ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നു. നഗരത്തിലെ റോഡുകളിൽ ആവോളമുള്ള മാലിന്യങ്ങൾ ആഹാരമാക്കി നാട് അടക്കിവാഴുന്ന തെരുവ് നായയുടെ പ്രതിരൂപമാണ് ഇന്ന് കോതമംഗലം മുൻസിപ്പൽ ബസ് സ്റ്റാൻഡിൽ കാണുവാൻ കഴിയുന്നത്. യാത്രക്കാരും ബസുകളും നിരന്തരം സഞ്ചരിക്കുന്ന സ്ഥലത്തു സുഖമായി ഉറങ്ങുന്ന നായ വരുത്തിവെക്കാവുന്ന അപകടം വലുതാണ്.
സ്റ്റാൻഡിന്റെ തിട്ടയോട് ചേർന്ന് കിടന്നുറങ്ങുന്ന നായയെ യാത്രക്കാരുടെ കണ്ണിൽപ്പെടുവാൻ സാധ്യത കുറവാണ്. അതിനെ കയറി ചവിട്ടിയാലോ , ശ്രദ്ധയിൽപ്പെടുമ്പോൾ കുതറിമാറുമ്പോളോ അപകടം സംഭവിക്കാം. ആയിരക്കണക്കിന് വിദ്യാർത്ഥികൾ സ്കൂൾ കഴിഞ്ഞു വൈകിട്ട് വീട്ടിലേക്ക് പോകുവാനായി ബസ് കത്ത് നിൽക്കുന്നതിന്റെ മുൻപിലാണ് ശ്യാനന്റെ ശയനം. യാത്രക്കാർക്ക് തെരുവ് നായയുടെ കടിയേൽക്കുന്നതിന് മുൻപ് ഇവയെ തുരത്തണമെന്നാണ് യാത്രക്കാർ അധികാരികളോട് ആവശ്യപ്പെടുന്നത്.
You must be logged in to post a comment Login