കോതമംഗലം: ഇന്ന് പുലർച്ചെയുണ്ടായ തെരുവ് നായ് ആക്രമണത്തിൽ ആറ് വളർത്തു മുയലുകൾ ചത്തു. പിണ്ടിമന പഞ്ചായത്തിലെ അയിരൂർപ്പാടത്താണ് സംഭവം. പിണ്ടിമന പഞ്ചായത്ത് 10-ാം വാർഡിൽ അയിരൂർപ്പാടം മണിയട്ടുകുടി താജ് എന്നയാളുടെ ആറ് മുയലുകളെയാണ് തെരുവ് നായ്ക്കൾ കടിച്ചു കൊന്നത്. വീടിന് സമീപം സ്ഥാപിച്ചിരുന്ന ഇരുമ്പ് കൂട് തകർത്താണ് മുയലുകളെ നായ്ക്കൾ ആക്രമിച്ചത്. ഏതാനും ദിവസങ്ങളായി അയിരൂർപ്പാടം മേഖലയിൽ തെരുവ് നായ് ശല്യം രൂക്ഷമായിരുന്നു. തെരുവ് നായ് ശല്യത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറാകണമെന്ന് മുൻ വാർഡ് മെമ്പർ സീതി മുഹമ്മദ് പറഞ്ഞു.
