കോതമംഗലം :കോതമംഗലം ടൗണിൽ പല ഭാഗത്തു തെരുവ് നായ്ക്കൾ വഴി യാത്രക്കാർക്ക് വലിയ ശല്യം ഉണ്ടാക്കുന്നു. കൊച്ചു സ്കൂൾ കുട്ടികൾ വരെ നടന്നു പോകുമ്പോൾ ഈ നായ്ക്കൾ ആക്രമിക്കാൻ ശ്രമിക്കുന്നു. അതുപോലെ ടുവീലർ യാത്രികരുടെ മുന്നിലൂടെ വട്ടം ചാടി വാഹന അപകകടങ്ങൾ സൃഷ്ടിക്കുന്നു. സുപ്രീം കോടതി പോലും സഹികെട്ടു ശക്തമായ നടപടി സ്വീകരിക്കുവാൻ നിർദേശം നൽകിയിട്ടും നമ്മുടെ നാട്ടിൽ തെരുവ് നായ്ക്കൾ വിലസുന്നു. ബന്ധപ്പെട്ട അധികാരികൾ എത്രയും വേഗം നടപടികൾ സ്വീകരിക്കണമെന്ന് കോതമംഗലം ജനകീയ കൂട്ടായ്മ പ്രിസിഡന്റ് അഡ്വ. രാജേഷ് രാജൻ ആവശ്യപ്പെടുന്നു.
