Connect with us

Hi, what are you looking for?

NEWS

എൻ.എസ്എസ് ഇൻഫോ വോൾ സംസ്ഥാന തല ഉദ്ഘാടനം നടന്നു

കോത മംഗലം : ഹയർ സെക്കൻഡറി നാഷണൽ സർവ്വീസ് സ്കീം എറണാകുളം ജില്ലയുടെ നേതൃത്വത്തിൽ ഇൻഫോ വാൾ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം 5 ന് ശനിയാഴ്ച രാവിലെ 10 മണിയ്ക്ക് കോതമംഗലം സെൻ്റ്. അഗസ്റ്റിൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് കോതമംഗലം എം എൽ എ ആന്റണി ജോൺ ഉദ്ഘാടനം ചെയ്തു.കോതമംഗലം മുൻസിപ്പൽ ചെയർമാൻ കെ.കെ.ടോമി അദ്ധ്യക്ഷത വഹിച്ചു.കരിയർ,പൊതു വിജ്ഞാനം, ആനുകാലികം, ശ്രദ്ധേയമായ പത്ര വാർത്തകൾ , സ്കൂൾ വാർത്തകൾ, എൻ എസ് എസ് പ്രവർത്തന റിപ്പോർട്ട്, പ്രശസ്ത വ്യക്തികളുടെ വാക്കുകൾ, ദിനാചരണങ്ങൾ സർഗസൃഷ്ടികൾ, ലഘു പഠന കുറിപ്പുകൾ, ഇവ എൻ എസ് എസ് വളണ്ടിയർമാരുടെ നേതൃത്വത്തിൽ പ്രത്യേകം തയ്യാറാക്കിയ ജനശ്രദ്ധയാകർഷിക്കുന്ന സ്ഥലത്ത് പ്രദർശിപ്പിക്കുന്ന പദ്ധതിയാണ് ഇൻഫോ വാൾ.
ഈ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനമാണ് നടന്നത്. ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.വി. തോമസ് ഇൻഫോ വാളിൽ ആദ്യ വിവരം പതിപ്പിച്ചു.
എൻ എസ് എസ്, എറണാകുളം ജില്ലാ കൺവീനർ അഭിലാഷ് ടി.പി പദ്ധതി വിശദീകരണം നടത്തി. സിസ്റ്റർ.മരിയാൻസി സിഎംസി(എഡ്യൂക്കേഷൻ സെക്രട്ടറി ഓഫ് പാവനാത്മ കോർപ്പറേറ്റ് ഏജൻസി)
ഹെഡ്മിസ്ട്രസ് സിസ്റ്റർ. റിനി മരിയ, സിഎംസി പിറ്റിഎ പ്രസിഡന്റ് സോണി മാത്യു, കോതമംഗലം ക്ലസ്റ്റർ,പി.എ.സി മനോജ് റ്റി.ബെഞ്ചമിൻ എന്നിവർ ആശംസകൾ അർപ്പിച്ചു.
വിവിധ എൻ എസ് എസ് യൂണിറ്റുകളിലെ പ്രിൻസിപ്പാൾമാർ, വിവിധ ക്ലസ്റ്ററുകളിലെ പി എ സി അംഗങ്ങൾ, പ്രോഗ്രാം ഓഫീസർമാർ, എൻ എസ് എസ് വളണ്ടിയർമാർ എന്നിവർ പങ്കെടുത്തു.

You May Also Like

NEWS

കോതമംഗലം :കോതമംഗലം താലൂക്ക് ആശുപത്രിയിൽ നവീകരിച്ച ഓപ്പറേഷൻ തീയേറ്ററിന്റെയും, ലേബർ റൂമിന്റെയും,ലാബിന്റെയും, ആശുപത്രിയുടെ പുതിയ വെബ്സൈറ്റിന്റെയും ഉദ്ഘാടനം മെയ്‌ 27 ന് ആരോഗ്യ -വനിതാ – ശിശു വികസന വകുപ്പ് മന്ത്രി വീണ...

NEWS

കോതമംഗലം : ഭൂതത്താൻകെട്ട് ബാരേജ് ഷട്ടറുകൾ ഇന്ന് (24/05/2025) തുറക്കും. കാലവർഷം ആരംഭിച്ചതിനാൽ PVIP, IIP കനാൽ വഴിയുള്ള ജലവിതരണം തുടരേണ്ട സാഹചര്യമില്ലാത്തതിനാൽ ഭൂതത്താൻകെട്ട് ബാരേജ്ൽ സംഭരിച്ചിട്ടുള്ള വെള്ളം ഷട്ടറുകൾ ഇന്ന്‌ ഘട്ടംഘട്ടമായി...

NEWS

മൂവാറ്റുപുഴ: നാലു വയസ്സുകാരിയെ ക്രൂര പീഡനത്തിന് ഇരയാക്കിയ പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വിട്ട് മൂവാറ്റുപുഴ പോക്‌സോ കോടതി. തിരുവാങ്കുളത്ത് അമ്മ പുഴയില്‍ എറിഞ്ഞു കൊലപ്പെടുത്തിയ നാലുവയസുകാരി ക്രൂര ബലാത്സംഗമാണ് നേരിട്ടതെന്ന പോസ്റ്റ്മോര്‍ട്ടിലെ കണ്ടെത്തസിന്റെ...

NEWS

പോത്താനിക്കാട്: മോട്ടോര്‍ പമ്പ് മോഷ്ടിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കടവൂര്‍ പൈങ്ങോട്ടൂര്‍ അമ്പാട്ടുപാറ കോട്ടക്കുടിയില്‍ തോമസ് കുര്യന്‍ (22), മഠത്തുംപടിയില്‍ രാഹുല്‍ (25) എന്നിവരെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. ഏപ്രിലില്‍...

NEWS

പോത്താനിക്കാട് : റോഡരികിൽ കിടന്ന തടിയിൽ ഇടിച്ച് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. ഞാറക്കാട് മോളേൽ ബിജുവിൻ്റെ മകൻ യദുകൃഷ്ണ (21) ആണ് മരിച്ചത്. വ്യാഴം രാത്രി 12 ഓടെ...

NEWS

കോതമംഗലം: കോട്ടപ്പടി പൊലീസ് സ്റ്റേഷന് ഐഎസ്ഒ സർട്ടിഫിക്കറ്റ്. കുറ്റകൃത്യങ്ങൾ തടയുക, കുറ്റവാളികളെ കണ്ടെത്തുക, ക്രമസമാധാന പാലനം, പൊതുജന സൗഹൃദം, ആധുനികവൽക്കരണം, ഭൗതിക സാഹചര്യങ്ങൾ, പാരിസ്ഥിതിക സംരക്ഷണം, തുടങ്ങിയവയിലെ മികവ് അടിസ്ഥാനമാക്കിയാണ് സർട്ടിഫിക്കറ്റ് നൽകിയത്....

NEWS

കോതമംഗലം : കോട്ടപ്പടി മാർ ഏലിയാസ് കോളേജിൽ കോൺവൊക്കേഷൻ സെറിമണി നടത്തി .ഡോ. രാജു നാരായണ സ്വാമി ഐഎഎസ് പ്രിൻസിപ്പൽ സെക്രട്ടറി ഗവൺമെൻറ് ഓഫ് കേരള ഉദ്ഘാടനം ചെയ്തു .കൽക്കുന്നേൽ മാർ ഗീവർഗീസ്...

NEWS

കോതമംഗലം : കീരംപാറ പഞ്ചായത്തിൽ തെക്കുംമ്മേൽ കുടിവെള്ള പദ്ധതി യഥാർഥ്യമായി.59.10 ലക്ഷം രൂപ ചിലവഴിച്ചു കൊണ്ടാണ് പദ്ധതി പൂർത്തീകരിച്ചത്.എം എൽ എ ഫണ്ട് – 27 ലക്ഷം, ജില്ലാ പഞ്ചായത്ത് -10 ലക്ഷം,...

NEWS

  കോതമംഗലം : കോട്ടപ്പടി കൽക്കുന്നേൽ മാർഗീവർഗീസ് സഹദാ യാക്കോബായ സുറിയാനി പള്ളിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന മാർ ഏലിയാസ് സൺഡേ സ്കൂൾ 100-ാംവാർഷീകത്തോടനുബന്ധിച്ച് ശതാബ്ദി ആഘോഷങ്ങളുടെ സമാപനവും പൂർവ വിദ്യാർത്ഥി സംഗമവും...

NEWS

  കോതമംഗലം : കായിക വകുപ്പ് സംഘടിപ്പിക്കുന്ന “കിക്ക് ഡ്രഗ് സ് സെ യെസ് ടു സ്പോർട്സ്_” സന്ദേശയാത്രയുടെ വിജയത്തിനായി കോതമംഗലം മുൻസിപ്പൽ തല സംഘാടകസമിതി രൂപീകരിച്ചു.ലഹരി വിരുദ്ധ ക്യാമ്പയിൻ്റെ ഭാഗമായി സംസ്ഥാന...

NEWS

കോതമംഗലം: കോട്ടപ്പടി പോലീസ് സ്റ്റേഷനും റൂറല്‍ ജില്ലയിലെ പെരുമ്പാവൂര്‍ സബ് ഡിവിഷന്‍ ഓഫീസിനും ഐഎസ്ഒ സര്‍ട്ടിഫിക്കറ്റ്. കുറ്റകൃത്യങ്ങള്‍ തടയുക, കുറ്റവാളികളെ കണ്ടെത്തുക, ക്രമസമാധാന പാലനം, പൊതുജന സൗഹൃദം, ആധുനികവല്‍ക്കരണം, ഭൗതിക സാഹചര്യങ്ങള്‍, പാരിസ്ഥിതിക...

CRIME

മൂവാറ്റുപുഴ: വില്‍പനക്കെത്തിച്ച നാലരകിലോയോളം കഞ്ചാവുമായി ആസാം സ്വദേശി മൂവാറ്റുപുഴ പോലീസിന്റെ പിടിയില്‍. മൂവാറ്റുപുഴ പോലീസ് ഇന്‍സ്‌പെക്ടര്‍ ബേസില്‍ തോമസിന്റെ നേതൃത്വത്തില്‍ പായിപ്ര എസ്റ്റേറ്റ് പടിയില്‍ നടത്തിയ പരിശോധനയില്‍ ആസാം അമ്പഗാവ് സ്വദേശി സഞ്ജിത്...

error: Content is protected !!