കോതമംഗലം : കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് കോതമംഗലത്ത് ഏപ്രിൽ 8 മുതൽ 11 വരെ സംഘടിപ്പിക്കുന്ന
സംസ്ഥാനതല കേരളോത്സവത്തിന്റെ
സംഘാടക സമിതി രൂപീകരണയോഗം കോതമംഗലം മാർ തോമ ചെറിയ പള്ളി സെൻ്റ് തോമസ് ഹാളിൽ വച്ച് ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.സംസ്ഥാന യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ് സതീഷ് അധ്യക്ഷത വഹിച്ചു .ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ,
നഗരസഭ ചെയർമാൻ
കെ കെ ടോമി, എഫ് ഐ ടി ചെയർമാൻ ആർ അനിൽകുമാർ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീർ,എം പി ഐ ചെയർമാൻ ഇ കെ ശിവൻ, നഗരസഭ പ്രതിപക്ഷ നേതാവ് എ ജി ജോർജ്, ജില്ലാ പഞ്ചായത്ത് അംഗം റഷീദ സലീം, സംസ്ഥാന യുവജന ക്ഷേമ ബോർഡ് അംഗങ്ങങ്ങളായ അഡ്വ.റോണി മാത്യു,ടി.ടി ജിസ് മോൻ,സന്തോഷ് കാല, ജില്ലാ യൂത്ത് കോ-ഓർഡിനേറ്റർ എ ആർ രഞ്ജിത്ത്, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ ആർ പ്രജീഷ തുടങ്ങിയവർ സംസാരിച്ചു.ഭാരവാഹികളായി മന്ത്രി സജി ചെറിയാൻ(ചെയർമാൻ ),ആന്റണി ജോൺ എം എൽ എ (ഓർഗനൈസിങ് ചെയർമാൻ ),എസ് സതീഷ്, മനോജ് മൂത്തേടൻ (വർക്കിംഗ് ചെയർമാൻ ),വി ഡി പ്രസന്നകുമാർ (ജനറൽ കൺവീനർ )എന്നിവരെ തിരഞ്ഞെടുത്തു
