Connect with us

Hi, what are you looking for?

NEWS

വിശ്വാസ പ്രഖ്യാപന ഐക്യദാർഢ്യ സമ്മേളനവും വിശ്വാസമതിലും ചേലാട് പള്ളിയിൽ 20-10-2019 ഞായറാഴ്ച രാവിലെ 9.30ന്

കോതമംഗലം : 366 വർഷങ്ങൾക്കു മുൻപ് AD 1653 ൽ മട്ടാഞ്ചേരിയിലെ കൂനൻ കുരിശിലും ഇക്കഴിഞ്ഞ ഒക്ടോബർ 6 ന് കോതമംഗലത്ത് മഹാ പരിശുദ്ധനായ മോർ ബസേലിയോസ് യൽദോ ബാവായുടെ ദേഹവിയോഗം തന്റെ അത്ഭുത പ്രകാശത്തിൽ ലോകത്തെ അറിയിച്ച കരിങ്കൽ കുരിശിലും ആലാത്ത് കെട്ടി ഞങ്ങളും ഞങ്ങളുടെ പൂർവ്വിക പിതാക്കന്മാരും ഏറ്റുചൊല്ലിയ ആ സത്യവിശ്വാസം “ഞങ്ങളും ഞങ്ങളുടെ സന്തതിപരമ്പരകളും സൂര്യചന്ദ്രന്മാർ ഉള്ളിടത്തോളം കാലം പരി. അന്ത്യോഖ്യാ സിംഹാസനത്തെ ഉപേക്ഷിക്കുകയില്ല എന്നും, ഞങ്ങളുടെ പിൻതലമുറകൾക്ക് ഞങ്ങൾ അത് പൈതൃകമായി ഏല്പിച്ചു കൊടുക്കും എന്നും, പരി. അന്ത്യോഖ്യാപാത്രിയാർക്കീസിനാൽ അംഗീകരിക്കപ്പെടാത്ത ഒരു മെത്രാനേയും ഞങ്ങൾ സ്വീകരിക്കയില്ല എന്നും ഉള്ളതായ ആ സത്യവിശ്വാസത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ചേലാട് സെന്റ് സ്റ്റീഫൻസ് ബസ് – അനിയ വലിയ പള്ളി ഇടവക വിശ്വാസമതിൽ തീർക്കുന്നു.

2019 ഒക്ടോബർ മാസം 20 ഞായറാഴ്ച രാവിലെ 7 മണിക്ക് പ്രഭാത നമസ്ക്കാരവും 7.30 ന് അഭി.ഏലിയാസ് മോർ അത്താനാസിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാർമ്മികത്വത്തിൽ വി.കുർബാനയും തുടർന്ന് വിശ്വാസ പ്രഖ്യാപന സമ്മേളനവും വിശ്വസ മതിലും തീർക്കുന്നു. ഈ ചരിത്ര സംഭവത്തിൽ വന്ന് സംബന്ധിച്ച് ഇതിൽ ഭാഗഭാക്കാകുവാൻ പരി .യാക്കോബായ സുറിയാനി സഭയെ സ്നേഹിക്കുന്ന ഏവരേയും സ്നേഹപൂർവ്വം ചേലാട് പള്ളിയിലേക്ക് വിനയത്തോടെ സ്വാഗതം ചെയ്യുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിലായി പ്ലാന്റേഷനിലും ജനവാസ മേഖലയിലുമടക്കം ഭീതി സൃഷ്ടിക്കുന്ന കാട്ടാന കൂട്ടത്തെ ഉൾവനത്തിലേക്ക് തുരത്തുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. രാവിലെ ഏഴു മണി മുതൽ തന്നെ നാട്ടുകാരും വനം വകുപ്പും സംയുക്തമായിട്ടാണ്...

NEWS

ബൈജു കുട്ടമ്പുഴ കീരംപാറ :പുന്നേക്കാട് തമ്പടിച്ച കാട്ടാനക്കൂട്ടങ്ങളെ തുരുത്താനുള്ള ഉദ്യമത്തിന് തുടക്കം. കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് പ്ലാന്റേഷനിൽ തമ്പടിച്ചിട്ടുള്ള കാട്ടാന കൂട്ടങ്ങളെ തുരുത്താൻ കോതമംഗലം ഫോറസ്റ്റ് ബിഎസ് സംഘങ്ങളും ശ്രമം നടത്തി. രണ്ട്...

NEWS

കോതമംഗലം :- ഇന്ന് പുലർച്ചെ കാട്ടാനക്കൂട്ടം പുന്നേക്കാട് ടൗണിലെത്തി; കാട്ടാനകളിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് പ്രദേശവാസികൾ. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് മൂന്നോളം ആനകൾ കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് ടൗണിനു സമീപം എത്തിയത്....

NEWS

കോതമംഗലം: പുന്നേക്കാട് കഴിഞ്ഞ ദിവസം മേൽക്കൂര തകർന്ന വീട് ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു.കഴിഞ്ഞ ദിവസം രാവിലെ 7.30 തോടുകൂടിയാണ് മറ്റത്തിൽ വീട്ടിൽ തങ്കച്ചന്റെ വീടിന്റെ മേൽക്കൂര പൂർണ്ണമായും തകർന്ന്...