കോതമംഗലം : ഈ വർഷത്തെ നേഴ്സിങ് സെൻട്രൽ സോൺ ബി കായികമേളയിൽ തിളക്കമാർന്ന നേട്ടം കൈവരിചിരിക്കുകയാണ് കോതമംഗലം സെന്റ്. ജോസഫ്സ് സ്കൂൾ ഓഫ് നേഴ്സിങ്. നൂറു മീറ്റർ ഓട്ടം, ഇരുന്നൂർ മീറ്റർ ഓട്ടം,എന്നീ മത്സരങ്ങളിൽ ഒന്നാം സ്ഥാനവും ജാവലിൻ ത്രോയിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി സെന്റ്. ജോസഫ്സ് സ്കൂൾ ഓഫ് നേഴ്സിങ്ങിലെ
(ധർമ്മഗിരി) മൂന്നാം വർഷ വിദ്യാർത്ഥിയായ നീനു മരിയ ജെയിംസ് കായികമേളയിലെ വ്യക്തിഗത ചാമ്പ്യനായി മാറിയിരിക്കുകയാണ്. കൂടാതെ 400 മീറ്റർ റിലേയിലും സെന്റ്. ജോസഫ് സ്കൂൾ ഓഫ് നേഴ്സിങ് ഒന്നാം സ്ഥാനം നേടിയിരിക്കുകയാണ്. കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് സെന്റ് ജോസഫ് സ്കൂൾ ഓഫ് നേഴ്സിങ്ങിന് കായികമേളയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ആയതെന്ന് പ്രിൻസിപ്പൽ സിസ്റ്റർ അനു മരിയ MSJ കൂട്ടിച്ചേർത്തു…
