കോതമംഗലം : സെന്റ് ജോസഫ് ഹൈസ്കൂളിൽ വെളിയേച്ചാൽ 87 -) മത് വാർഷികവും,രക്ഷകർതൃദിനവും,ദീർഘകാലത്തെ സ്തുതർഹമായ സേവനത്തിന് ശേഷം സർവീസിൽ നിന്ന് വിരമിക്കുന്ന പ്രധാനധ്യാപിക സിസ്റ്റർ ഷീബ ജോസഫിനും, സീനിയർ അധ്യാപിക റെജിമോൾ ജോസഫിനും യാത്രയയപ്പും നടത്തി.
സ്കൂൾ മാനേജർ റവ ഡോ തോമസ് ജെ പറയിടം അധ്യക്ഷത വഹിച്ച ചടങ്ങിൽ
ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.
സ്കൂൾ ഹെഡ്മിസ്ട്രസ് ഷീബ ജോസഫ്, കോതമംഗലം രൂപത കോർപ്പറേറ്റ് മാനേജ്‌മെന്റ് വിദ്യാഭ്യാസ സെക്രട്ടറി റവ ഫാ ഷാജി മാത്യു മുണ്ടക്കൽ,ജില്ലാ പഞ്ചായത്ത് അംഗം റാണിക്കുട്ടി ജോർജ്, കീരമ്പാറ ഗ്രാമ പഞ്ചായത്ത് ആക്ടിങ് പ്രസിഡന്റ്,വൈസ് പ്രസിഡന്റ്, എം പി ടി എ പ്രസിഡന്റ് ബീന റോജോ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ മഞ്ജു സാബു, ബി പി സി കോതമംഗലം സിമി പി മുഹമ്മദ്, കേരള ഭാരത് സൗകൗട്ട് ആൻഡ് ഗൈഡ് അസിസ്റ്റന്റ് സ്റ്റേറ്റസ് ഓർഗനൈസിങ് കമ്മീഷണർ സുധീഷ് കുമാർ വി എസ്,മുൻ പഞ്ചായത്ത് പ്രസിഡന്റ് മാമച്ചൻ ജോസഫ്, പ്രൊവിൻഷ്യൽ സുപ്പീരിയർ കോതമംഗലം റവ. സി കൊച്ചുറാണി നെടുംകല്ലേൽ എസ് ഡി, കൈറ്റ് കോ ഓഡിനേറ്റർ എസ് എം അലിയാർ, പി ടി എ പ്രസിഡന്റ് എൽദോസ് വർഗീസ്, കൈക്കാരൻ ആന്റണി ഓലിയപ്പുറം, അധ്യാപക പ്രതിനിധി ഷൈജ മാത്യു, വിദ്യാർത്ഥി പ്രതിനിധി കുമാരി അന്നാമോൾ റോജോ, സീനിയർ അസിസ്റ്റന്റ് റെജിമോൾ ജോസഫ്,സ്റ്റാഫ് സെക്രട്ടറി ജർമ്മി ജോസഫ് ,സ്കൂൾ ലീഡർ കുമാരി സരയു സുരേഷ് എന്നിവരും പങ്കെടുത്തു. ആഘോഷത്തോടനുബന്ധിച്ച് മാസ്റ്റർ ബ്രസ് ലിൻ ബിജു, കുമാരി എലിസബത്ത് സാബു, കുമാരി ഗ്രേസ് മരിയ ജോസഫ്, കുമാരി മരിയ ജോൺസൺ എന്നിവർ അവതരിപ്പിച്ച പരിപാടികളും സംഘടിപ്പിച്ചു.