കോതമംഗലം: കോതമംഗലം സെൻ്റ് ജോസഫ്സ് ധർമ്മഗിരി ആശുപത്രി ദിനാചരണവും നവീകരിച്ച ആഡിറ്റോറിയത്തിന്റെ വെഞ്ചരിപ്പും കോതമംഗലം രൂപത മെത്രാൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ഉദ്ഘാടനം നിർവഹിച്ചു. പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ലിസ് മരിയ എം എസ് ജെ അധ്യക്ഷത വഹിച്ചു.
25 വർഷത്തിലധികമായി ആശുപത്രിയിൽ സേവനമനുഷ്ഠിക്കുന്ന വിവിധ വിഭാഗങ്ങളിലെ സ്റ്റാഫ് അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു. മദർ ജനറൽ സിസ്റ്റർ ഫിലോമി എം എസ് ജെ മുഖ്യപ്രഭാഷണം നടത്തി.
കോതമംഗലം രൂപത വികാരി ജനറാൾ മോൺ.ഫ്രാൻസിസ് കീരംപാറ, കോതമംഗലം മുനിസിപ്പൽ ചെയർമാൻ ടോമി അബ്രഹാം, മുനിസിപ്പൽ ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ കെ.വി.തോമസ്, കോതമംഗലം കത്തീഡ്രൽ പള്ളി വികാരി റവ.ഡോ.തോമസ് ചെറുപറമ്പിൽ, ആശുപത്രി അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ അഭയ എം എസ് ജെ,
ആശുപത്രി അസിസ്റ്റൻറ് അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ഹിമ എം എസ് ജെ,ആശുപത്രി സെക്രട്ടറി അഡ്വ.മാത്യു ജോസഫ് എന്നിവർ പ്രസംഗിച്ചു. വേദന രഹിത പ്രസവത്തിനായി ഒരുക്കിയ പെയിൻ ലെസ്സ് ലേബർ ൻ്റെ വെഞ്ചരിപ്പും നടന്നു. പുതുവസ്ത്രം വാങ്ങാൻ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് കൈത്താങ്ങായി ആരംഭിച്ച ക്ലോത്ത് ബാങ്ക് ന്റെ ഉദ്ഘാടനം ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ.റോബിൻ ജോർജ് നിർവഹിച്ചു.
ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിൽ ജോലി ചെയ്യുന്ന സ്റ്റാഫ് അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും നടന്നു.