കോതമംഗലം: കവളങ്ങാട് പഞ്ചായത്ത് 2023 24 വാർഷിക പദ്ധതിയിലെ സ്പിലോവർ പ്രൊജക്റ്റ് ആയ ജി ബിൻ വിതരണം നടത്തി. മാലിന്യമുക്ത കേരളം വീടുകളിലെ ഫുഡ് വേസ്റ്റ് സംസ്കരിക്കുന്നതിന് ഭാഗമായി ആദ്യഘട്ടത്തിൽ 139 ജീ ബിൻ വിതരണം ചെയ്തു. രണ്ടാംഘട്ടത്തിൽ അടുത്ത ദിവസം 221 എണ്ണം ജി ബിൻ വിതരണം ചെയ്യും. 2024 25 വർഷത്തിലും കൂടുതൽ പേർക്ക് കൊടുത്ത് പഞ്ചായത്തിൽ 2025 സാമ്പത്തിക വർഷം അവസാനത്തോടെ പൂർണ്ണമായി നൽകുവാൻ ആണ് ഫണ്ട് വകയിരിത്തിയിട്ടുള്ളത്.
ഫുഡ് വേസ്റ്റ് 15 ദിവസം കൊണ്ട് ജൈവവളമായി മാറുകയും വീട്ടിലെ കൃക്ഷിയിടങ്ങളിൽ ഇത് ഉപയോഗിക്കാനും സാധിക്കുന്നതാണ്. ഗുണഭോക്താക്കൾ പഞ്ചായത്ത് ഓഫീസിലും നേര്യമംഗലം കമ്മ്യൂണിറ്റി ഹാളിലും വെച്ചാണ് ബിൻ ഏറ്റുവാങ്ങിയത്. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലിസി ജോളി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് സിബി മാത്യു ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർമാരായ ഉഷ ശിവൻ, ജീൻസിയ ബിജു, ടീന ടിനു, സുഹറ ബഷീർ റ്റിഎച്ച് നൗഷാദ് എന്നിവർ പ്രസംഗിച്ചു.