കോതമംഗലം : നെല്ലിക്കുഴി പഞ്ചായത്തിലെ രണ്ട് റോഡുകളുടെ നവീകരണത്തിന് ധനകാര്യ വകുപ്പിന്റെ പ്രത്യേക അനുമതി ലഭ്യമായതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു. മാളികേ പീടിക – ചക്കുംച്ചിറ റോഡ് (25 ലക്ഷം ), കുറ്റിലഞ്ഞി – ഇരമല്ലൂർ – റേഷൻ കട പടി കനാൽ റോഡ് (21 ലക്ഷം )എന്നീ റോഡുകളുടെ നവീകരണത്തിനായി എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും തുക അനുവദിച്ചിരുന്നത്.
എന്നാൽ എം എൽ എ ഫണ്ട് വിനിയോഗത്തിലെ മാനദണ്ഡം പദ്ധതിക്ക് തടസ്സം ആയിരുന്നു. ഈ സാഹചര്യത്തിൽ പ്രത്യേക അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ധനകാര്യ വകുപ്പിന് കത്ത് നൽകിയിരുന്നു. ഈ അപേക്ഷ പരിഗണിച്ചാണ് ഇപ്പോൾ ഇരു റോഡുകളിലും ആകെ 46 ലക്ഷം രൂപ വിനിയോഗിച്ച് നവീകരണം നടത്തുന്നതിന് വേണ്ടി പ്രത്യേക അനുമതി നൽകി ഉത്തരവായിട്ടുള്ളത്. തുടർ നടപടികൾ വേഗത്തിൽ ആക്കുമെന്നും എം എൽ എ പറഞ്ഞു.
