കോതമംഗലം : മാർ അത്തനേഷ്യസ് കോളേജിലെ സയൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ദേശീയ ബഹിരാകാശ ദിനത്തോടനുബന്ധിച്ച് ’ബഹിരാകാശ ഗവേഷണത്തിൻ്റെ അനന്ത സാധ്യതകൾ’ എന്ന വിഷയത്തിൽ ഏകദിന സെമിനാർ സംഘടിപ്പിച്ചു.സയൻസ് ഫോറത്തിൻ്റെ ഈ വർഷത്തെ പ്രവർത്തനങ്ങളുടേയും, സെമിനാറിന്റെയും
ഉദ്ഘാടനം തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻ്റ് ടെക്നോളജി, ഡിപ്പാർട്ട്മെൻ്റ് ഓഫ് കെമിസ്ട്രി, പ്രൊഫസർ ഡോ. കെ. ജി. ശ്രീജാലക്ഷ്മി നിർവഹിച്ചു. ബഹിരാകാശ ഗവേഷണത്തിൻ്റെ അനന്തമായ സാധ്യത കളെക്കുറിച്ചും, ഈ മേഖലയിൽ ഗവേഷണത്തിൻ്റെ ഭാഗമായി നമ്മുടെ രാജ്യം ചെയ്യുന്ന പ്രവർത്തനങ്ങളെക്കുറിച്ചും അവർ വിദ്യാർത്ഥികളുമായി പങ്കുവെച്ചു.പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ അധ്യക്ഷത വഹിച്ചു.
വിവിധ ഡിപ്പാർട്ട്മെൻ്റുകളിൽ നിന്നും നൂറോളം വിദ്യാർത്ഥികളും, അധ്യാപകരും പങ്കെടുത്തു. സയൻസ് ഫോറം സെക്രട്ടറി മെറിൽ സാറാ കുര്യൻ, ജോയിൻ്റ് സെക്രട്ടറി ഡോ. മീഗിൾ എസ് മാത്യൂ, സ്റ്റുഡൻ്റ്സ് സെക്രട്ടറി മീനാക്ഷി എന്നിവർ സംസാരിച്ചു.
