കോതമംഗലം : കീരംപാറ സെൻ്റ് സെബാസ്റ്യൻസ് ഇടവക ചെങ്കര മദർ തെരെസ കുടുംബ യൂണിറ്റിൽ നിർമ്മിക്കുന്ന ഭവനത്തിൻ്റെ ശിലാസ്ഥാപനം കോതമംഗലം രൂപത വികാരി ജനറാൾ മോൺസിൻജർ ഫ്രാൻസിസ് കീരംപാറ നിർവഹിച്ചു. കീരംപാറ ഇടവകയിലെ ഭവന രഹിതരായ മുഴുവൻ കുടുംബങ്ങൾക്കും വീടുവച്ച് നൽകുക എന്ന ലക്ഷ്യത്തോടെ ഇടവകയിൽ ആരംഭിച്ചിട്ടുള്ള ‘സ്നേഹസ്പർശം ‘ പദ്ധതിയുടെ ആദ്യ ഭവനമാണിത്. അമേരിക്കയിലെ മെക്കലൻ ഇടവകയുടെ സഹകരണത്തോടെയാണ് പദ്ധതി പൂർത്തിയാക്കുന്നതെന്ന് വികാരി ഫാ.അരുൺ വലിയതാഴത്ത് പറഞ്ഞു. മെക്കലൻ ഇടവക പ്രതിനിധി ജോർജുകുട്ടി ചെറായിൽ ചടങ്ങിൽ സന്നിഹിതനായിരുന്നു.
കൈക്കാരൻമാരായ ജോസ് കച്ചിറയിൽ ,ഷിജോ ചെറായിൽ .വാർഡ് മെമ്പർമാരായ വി.കെ വർഗീസ്, ബേസിൽ ബേബി ,ഇടവക പ്രതിനിധികളായ ജിജി പുളിക്കൽ , ജോർഡി മനയാനിപ്പുറം , ജോർജ് ഉലഹന്നൻ മറ്റ് യൂണിറ്റ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.