കോതമംഗലം: കോതമംഗലത്തെ ചെറിയപള്ളിതാഴത്തുള്ള സിഎസ്ബി ബാങ്കിന്റെ എ.ടി.എം കൗണ്ടറിനുള്ളിൽ പാമ്പ് കയറി. പണമെടുക്കാനെത്തിയ വനപാലകനാണ് പാമ്പിനെ ആദ്യം കണ്ടത്. പിന്നീട് ബാങ്കിന്റെ മാനേജരും പാമ്പിനെ കണ്ടു. ചെറിയ പാമ്പ് ആയിരുന്നു. ഏത് ഇനമാണെന്ന് വ്യക്തമല്ല. പാമ്പിനെ പിടിക്കാൻ അധികൃതർ സ്നേക്ക് റസ്ക്യൂവർ മാർട്ടിൻ മേക്കമാലിയുടെ സഹായം തേടി. അദേഹം കുറെ നേരം ശ്രമിച്ചെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല. കുഞ്ഞൻ പാമ്പ് ഏതെങ്കിലും വഴിയിലൂടെ രക്ഷപ്പെടുകയോ, മനുഷ്യരുടെ ശ്രദ്ധയിൽപ്പെടാത്ത ഇടം കണ്ടെത്തുകയോ ചെയ്തിരിക്കാമെന്നാണ് നിഗമനം.
