കോതമംഗലം: കോതമംഗലത്തിന് സമീപം ചെമ്പിക്കോട് വീടിനു സമീപമെത്തിയ മലമ്പാമ്പിനെ വനപാലകരുടെ നേതൃത്വത്തില്‍ പിടികൂടി. ഇലവുംപറമ്പ് – അയ്യപ്പന്മുടിറോഡില് ചെമ്പിക്കോട് കൂരാപ്പിള്ളില്‍ ബിജുവിന്റെ വീടിന്റെ അടുക്കളമുറ്റത്താണ് പാമ്പ് ആദ്യം എത്തിയത്. ആളുകളെ കണ്ടതിനെ തുടര്‍ന്ന് പാമ്പ് വീടിനോട് ചേര്‍ന്നൊഴുകുന്ന കൈത്തോടിലേക്ക് ചാടുകയായിരുന്നു.
വിവരമറിഞ്ഞെത്തിയ വാര്‍ഡ് കൗണ്‍സിലറായ സിജോ വനം വകുപ്പിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് മൂവാറ്റുപുഴയില്‍ നിന്ന് പാമ്പുപിടുത്ത വിദഗ്ദ്ധന് സേവി തോമസ് എത്തി പാമ്പിനെ പിടികൂടുകയായിരുന്നു. മഴക്കാലമായതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നും, പിടികൂടിയ പാമ്പിനെ വനപാലകര്‍ക്ക് കൈമാറുമെന്നും പാമ്പുപിടുത്ത വിദഗ്ദ്ധന് സേവി തോമസ് പറഞ്ഞു.
