Connect with us

Hi, what are you looking for?

NEWS

വനം വകുപ്പ് ഉദ്യോഗസ്ഥ പീഡനം താങ്ങാനാകാതെ പാമ്പ് പിടുത്ത വിദഗ്ധൻ മാർട്ടിൻ മെയ്‌ക്കമാലി അരങ്ങൊഴിയുന്നു.

കോതമംഗലം: വനം വകുപ്പധികൃതർ തന്നെ അപമാനിക്കുകയാണെന്നും തുണ്ടം ഡെപ്യൂട്ടി റെയിഞ്ച് ഓഫീസർ തനിക്കു കിട്ടേണ്ട ജോലി അവസരം തട്ടികളയുകയാണെന്നും അതിനാൽ പാമ്പുപിടുത്തത്തിന് വനം വകുപ്പ് സി സി എഫ് നൽകിയ ലൈസൻസ് തിരികെ നൽകി താൽക്കാലിക വാച്ചർ ജോലിയിൽ നിന്നും പിൻ മാറുകയാണന്നും മജീഷ്യനും പാമ്പുപിടുത്ത വിദഗ്ധനും ഗവേഷകനുമായ വടാട്ടുപാറ സ്വദേശി മാർട്ടിൻ മെയ്‌ക്കമാലി കോതമംഗലത്ത് പത്രസമ്മേളനം നടത്തി വ്യക്തമാക്കി.

നിലവിൽ തുണ്ടം റെയിഞ്ചിൽ എലിഫന്റ് സ്‌ക്വാഡിൽ അംഗമാണ് മാർട്ടിൻ. രാവിലെ മുതൽ പാതിരാത്രി വരെ വിശ്രമമില്ലാതെ ജോലി ചെയ്തതാലും മേലുദ്യോഗസ്ഥർ തെല്ലും അനുകമ്പയില്ലാെയാണ് പെരുമാറുന്നതെന്നും പാമ്പു പിടുത്തത്തിൽ ലൈസൻസ് ഉണ്ടായിട്ടും തുണ്ടം റെയിഞ്ചിൽ പാമ്പുപിടുത്തത്തിന് തന്നെ വിളിയ്‌ക്കേണ്ടെന്ന് വനം വകുപ്പ് ജീവനക്കാരുടെ ഗ്രൂപ്പിൽ അറിയിപ്പ് വന്നിട്ടുണ്ടെന്നും ഇത് തന്നെ വല്ലാെതെ വേദനിപ്പിച്ചു എന്നും മാർട്ടിൻ പത്രസമ്മേളനത്തിൽ വ്യക്തമാക്കി. 27 വർഷം കൊണ്ട് ഉഗ്ര വിഷമുള്ള 127 രാജവെമ്പാലകളെ പിടിച്ചിട്ടുണ്ടന്നും ,ചെയ്യുന്ന ജോലിയിൽ സുരക്ഷിതത്വം നൽകാൻ വനം വകുപ്പ് നൽകുന്നില്ലന്നും മാർട്ടിൻ ചൂണ്ടിക്കാണിക്കുന്നു.

ജീവിതമാർഗ്ഗം എന്നതിലുപരി നാടിന്റെ ആവാസ വ്യവസ്ഥ കാത്തുസൂക്ഷിക്കുന്ന ഇഴജന്തുക്കളെ സ്വന്തം മക്കളെപ്പോലെ കരുതി ഇടപെടുമ്പോൾ അധികാരികളുടെ ഭാഗത്തുനിന്നും മാനസികമായ ബുദ്ധിമുട്ടുകളാണ് നേരിടേണ്ടിവരുന്നതെന്ന് മാർട്ടിൻ പറയുന്നു. ഇനി മുതൽ പാമ്പ് പിടുത്തം നിറുത്തി എന്ന് പത്രസമ്മേളനം നടത്തി ഇറങ്ങിയെങ്കിലും മാർട്ടിനെ തേടി നിരന്തരം ഫോൺ വിളികൾ വരുകയായിരുന്നു. അധികാരികൾക്ക് ആവശ്യമില്ലെങ്കിലും നാട്ടുകാർക്ക് മാർട്ടിനെ മാറ്റി നിർത്തുവാൻ പറ്റില്ല എന്ന് ബോധ്യപ്പെടുത്തുന്ന സഹായ അഭ്യർത്ഥനകളായിരുന്നു പലതും. വടാട്ടുപാറ പനംചോട് ഭാഗത്ത് വലയിൽ കുടുങ്ങിയ പാമ്പിനെ രാത്രി ഏഴുമണിയോടുകൂടി മാർട്ടിൻ എത്തിയാണ് രക്ഷപ്പെടുത്തിയത്.

താൽക്കാലിക വാച്ചർമാരോട് അവരുടെ സുരക്ഷ പോലും നോക്കാതെ ദുർഘമായ പരിസ്ഥിതിയിൽ പോലും ജോലി ചെയ്യുവാൻ നിർബന്ധിക്കുന്നത് അധികാരികളുടെ പ്രവണതയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കോതമംഗലത്തിന്റെ വനമേഖലയോട് ചേർന്ന് കിടക്കുന്ന ജനങ്ങൾക്ക് സർപ്പ ഭയത്തിൽ നിന്ന് രക്ഷ നല്‌കുന്ന മാർട്ടിൻ മേക്കമാലിയെ വനം വകുപ്പ് അധികാരികൾക്ക് അവഗണിക്കാമെങ്കിലും, നാട്ടുകാർക്ക് പ്രിയപെട്ടവനാണെന്ന് തെളിയിക്കുന്നതായിരുന്നു ഇന്നലെ രാത്രി തന്നെ പാമ്പിനെ പിടികൂടിയ സംഭവം.

You May Also Like

NEWS

കോതമംഗലം : കാർഗിലിൽ അതിർത്തി കടന്നെത്തിയ നുഴഞ്ഞുകയറ്റക്കാരെ തുരത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ 25-ാം വാർഷികദിനം മാർ അത്തനേഷ്യസ് കോളേജിൽ ആചരിച്ചു. കാർഗിൽ വിജയ ദിവസത്തോട് അനുബന്ധിച്ചു എം. എ കോളേജ് എൻ സി...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കോതമംഗലം മണ്ഡലത്തിൽ ചികിത്സാ ധനസഹായമായി 468 പേർക്കായി 1കോടി 67 ലക്ഷത്തി ആറായിരത്തി അഞ്ഞൂറ് രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു....

NEWS

പെരുമ്പാവൂർ :സ്ഥലപരിമിതികൊണ്ട് വീർപ്പുമുട്ടുന്ന വേങ്ങൂർ പഞ്ചായത്തിലെ നെടുങ്ങപ്ര ആയുർവേദ ഡിസ്പെൻസറി കിടത്തി ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ അടക്കം ഏർപ്പെടുത്തി ആധുനികവൽക്കരിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ പറഞ്ഞു . സമീപത്തായി പ്രവർത്തിച്ചിരുന്ന ഗവൺമെൻറ് ഐടിഐ കെട്ടിടം...

NEWS

കോതമംഗലം: ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ മുൻ പ്രസിഡന്റും എൽ സി ഐ എഫ് ചെയർമാനുമായ ഡോ പാട്ടി ഹിൽ കോതമംഗലം ലയൺസ് ക്ലബ്ബ് നിർമ്മിച്ചു നൽകിയ ലയൺസ് ഗ്രാമം വീടുകൾ സന്ദർശിച്ചു. നഗരസഭയിലെ...