കോതമംഗലം : കൊറോണ വ്യാപനത്തെ തുടർന്ന് സംസ്ഥാനം മൊത്തത്തിൽ അടച്ചതിനെ തുടർന്ന് സംസ്ഥാനത്തെ ചെറുകിട റബ്ബർ തോട്ടം കർഷകരും ടാപ്പിംഗ് തൊഴിലാളികളും ദുരിതത്തിലായിരിക്കുന്നു. റബ്ബറിന്റെ വിലയിടിവിൽ നട്ടം തിരിഞ്ഞ് നിൽക്കുന്ന ചെറുകിട റബ്ബർ കർഷകന്റെ കുടുംബ ജീവിത നിത്യ വരുമാനമായിരുന്ന റബ്ബർ ടാപ്പ് ചെയ്ത് ലഭിക്കുന്ന റബ്ബർഷീറ്റ് വിറ്റ് ലഭിക്കുന്ന തുച്ഛമായ വരുമാനമായിരുന്നു. അതാണ് കോവിഡ് കാലത്തെ ലോക് ഡൗണിനെ തുടർന്ന് നിശ്ചലമായത്. റബ്ബറിന് ഭീമമായ വിലത്തകർച്ചയുണ്ടായ തിനെ തുടർന്ന് പലരുടെയും തോട്ടങ്ങൾ പാട്ടത്തിനെടുത്ത് ടാപ്പിംഗ് നടത്തി അതിൽ നിന്നും കിട്ടുന്ന ഷീറ്റുകൾ ഉണക്കി വിറ്റ് കിട്ടുന്ന ഷീറ്റുകൾ വിറ്റ് കിട്ടുന്ന പണം കൊണ്ടാണ് പല ടാപ്പിംഗ് തൊഴിലാളികളും ഉപജീവനം നടത്തുന്നത്. ഇത്തരത്തിൽ കിട്ടുന്ന പാട്ടസംഖ്യയെ മാത്രം ആശ്രയിച്ചു കഴിയുന്ന റബ്ബർ കർഷകരും വിരളമല്ല.
വിപണികളെല്ലാം അടച്ചതിനെ തുടർന്ന് ഇവരുടെ കുടുംബങ്ങൾ കഷ്ടതയനുഭവിക്കുകയാണ്. ഇനി എന്തും വരട്ടെയെന്ന് കരുതി റബ്ബർ ടാപ്പ് ചെയ്ത് ഉണ്ടാക്കുന്ന റബ്ബർഷീറ്റോ റബ്ബർ പാലോ എടുക്കാൻ ആളില്ല. ചെറുകിട റബ്ബർഷീറ്റ് കച്ചവട സ്ഥാപനങ്ങൾ തുറക്കുന്നില്ല. റബ്ബർ ഉപയോഗിച്ച് നിർമ്മിക്കുന്ന വസ്തുക്കളുടെ കമ്പനികൾ ലോക്ഡൗണിനെ തുടർന്ന് നിശ്ചലമായി.ഇതേ തുടർന്ന് വ്യാപാരികൾ റബ്ബർഷീറ്റ് എടുക്കാതായി.ഇവരുടെ കഷ്ടപ്പാടിന് അടിയന്തിരമായും പരിഹാരമുണ്ടാക്കാൻ സർക്കാർ പാക്കേജ് പ്രഖ്യാപിച്ച് സഹായം നൽകണമെന്ന് ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകിയതായി കേരള സ്റ്റേറ്റ് ചെറുകിട തോട്ടം റബ്ബർ ടാപ്പേഴ്സ് & ഫാർമേഴ്സ് യൂണിയൻ ( HMS) സംസ്ഥാന പ്രസിഡന്റ് വി.പി. വർക്കി (വയനാട്) ജനറൽ സെക്രട്ടറി മനോജ് ഗോപി സംയുക്തമായി പറഞ്ഞു.
https://www.facebook.com/kothamangalamvartha/videos/pcb.923999848058690/149061653196794/?type=3&theater