കോതമംഗലം: വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ് വീണ കാക്കയെ സിപിആര്‍ നല്‍കി രക്ഷിച്ചു. ഇന്നലെ രാവിലെ ആറേകാലോടെ നെല്ലിക്കുഴി കമ്പനിപ്പടിയിലാണ് കാക്കയ്ക്ക് ഷോക്കേറ്റത്. പ്രദേശവാസി പരീത് പട്ടമ്മാവുടിയാണ് പക്ഷിക്ക് രക്ഷകനായത്. പള്ളിയില്‍ പോയി മടങ്ങിവന്ന ശേഷം ഹോട്ടലില്‍ പതിവ് ചായകുടിയും രാഷ്ട്രീയ ചര്‍ച്ചയുമായി ഇരിക്കുമ്പോഴാണ് കാക്ക ജീവനോട് മല്ലടിക്കുന്നത് പരീത് കാണുന്നത്. വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ് വീണ കാക്കയെ സിപിആര്‍ ഉള്‍പ്പടെയുള്ള പ്രാഥമിക ശുശ്രൂഷ നല്‍കി.
കോണ്‍ഗ്രസ് കോതമംഗലം ബ്ലോക്ക് ജനറല്‍ സെക്രട്ടറിയാണ് പരീത് പട്ടമ്മാവുടി. ഒപ്പം പാലിയേറ്റീവ് രംഗത്തും പ്രവര്‍ത്തന പരിചയമുണ്ട്. അതുകൊണ്ടാണ് സിപിആര്‍ ചെയ്യാന്‍ പെട്ടന്നു തന്നെ കഴിഞ്ഞത്.
