കോതമംഗലം :- ലോക ക്ഷയരോഗ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കോതമംഗലം ഐ എം എ ഹാളിൽ വച്ച് ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.’അതെ നമുക്ക് ക്ഷയ രോഗത്തെ തുടച്ച് നീക്കാം’ എന്നതാണ് ഈ വർഷത്തെ ക്ഷയ രോഗദിന സന്ദേശം.മുൻസിപ്പൽ ചെയർമാൻ കെ കെ ടോമി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡി പി എം ഇൻ ചാർജ് ഡോക്ടർ നികിലേഷ് മേനോൻ ആർ ദിനാചരണ സന്ദേശം നൽകി.താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടർ സാം പോൾ പ്രതിജ്ഞ ചൊല്ലി കൊടുത്തു.കൺസൾ ട്ടന്റ്,ഡി ടി സി ഡോക്ടർ ബാബു വർഗീസ് ബോധവൽക്കരണ ക്ലാസ് നയിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീർ,ജില്ലാ പഞ്ചായത്ത് മെമ്പർ റഷീദ് സലീം,മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ,വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എ നൗഷാദ്,ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ വിനോദ്,ആരോഗ്യ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ വി തോമസ്,പൊതുമരാമത്ത് കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിൻസി തങ്കച്ചൻ,വിദ്യാഭ്യാസ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിജോ വർഗീസ്,മുനിസിപ്പൽ പ്രതിപക്ഷ നേതാവ് എ ജി ജോർജ്,Addi.DMO ഡോക്ടർ വിവേക് കുമാർ ആർ,Add.DMO ഡോക്ടർ ആശാ കെ കെ,Dy.DMO ഡോക്ടർ സവിത കെ,JAMO ഡോക്ടർ രശ്മി എം എസ്,RCH ഓഫീസർ ഡോക്ടർ ശിവദാസ് കെ ജി,കെ ജി എം ഓ ജില്ലാ പ്രസിഡന്റ് ഡോക്ടർ എ ബി വിൻസെന്റ്,ഐ എം എ പ്രസിഡന്റ് ഡോക്ടർ ബിജു ചാക്കോ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.ജില്ലാ ടി ബി ഓഫീസർ ഡോക്ടർ ശരത്ത് ജി റാവു സ്വാഗതവും സീനിയർ ട്രീറ്റ്മെന്റ് സൂപ്പർവൈസർ ഷെല്ലി മാത്യു കൃതജ്ഞതയും പറഞ്ഞു.