Connect with us

Hi, what are you looking for?

CRIME

ശാന്ത കൊലക്കേസ്; പ്രതി രാജേഷ് അറസ്റ്റിൽ

കോതമംഗലം: ഊന്നുകല്ലില്‍ വേങ്ങൂര്‍ കുന്നത്തുതാഴെ ശാന്തയെ (61) കൊലപ്പെടുത്തി മാന്‍ഹോളില്‍ ഒളിപ്പിച്ച സംഭവത്തിലെ പ്രതി അടിമാലി പാലക്കാട്ടേല്‍ രാജേഷ് അറസ്റ്റിലായി. ഒരാഴ്ചയോളമായി ഒളിവിലായിരുന്ന പ്രതിയെ ഇന്നലെ എറണാകുളം മറൈന്‍ഡ്രൈവില്‍ നിന്നാണ് അറസ്റ്റുചെയ്തത്. പോലീസിന്റെ പ്രത്യേക അന്വേഷണസംഘം നിയോഗിച്ച സ്‌ക്വാഡാണ് പ്രതിയെ പിടികൂടിയത്.
മാമലക്കണ്ടത്തിന് സമീപം ആദിവാസി ഉന്നതിയിലാണ് ആദ്യം പ്രതി ഒളിവില്‍ കഴിഞ്ഞത്. ബംഗളൂരുവിലേക്ക് കടക്കാനുള്ള യാത്രയ്ക്കിടെയാണ് പിടിയിലായത്. രാത്രിയോടെ ഊന്നുകല്‍ സ്റ്റേഷനില്‍ എത്തിച്ച പ്രതിയെ വിശദമായി ചോദ്യംചെയ്തുവരികയാണ്. കൊലപാതകത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നതിലുള്‍പ്പെടെ വ്യക്തത വരുത്തേണ്ടതുണ്ട്. ഇന്ന് കോടതിയില്‍ ഹാജരാക്കും.ശാന്തയെ കഴിഞ്ഞ 18നാണ് കാണാതായത്. അന്നുതന്നെ കൊല്ലപ്പെട്ടെന്നാണ് നിഗമനം. ഊന്നുകല്ലിലെ ആള്‍ത്താമസമില്ലാത്ത വീട്ടിലെ മാലിന്യടാങ്കിനോടനുബന്ധിച്ചുള്ള മാന്‍ഹോളിലാണ് മൃതദേഹം ഒളിപ്പിച്ചത്.

22നാണ് അഴുകിയ നിലയില്‍ പോലീസ് കണ്ടെത്തുന്നത്.ഒളിവിലായിരുന്ന രാജേഷിനായി പോലീസ് തെരച്ചില്‍ ശക്തമാക്കിയിരുന്നു.മൂവാറ്റുപുഴ ഡിവൈഎസ്പിയുടേയും പെരുമ്പാവൂര്‍ എഎസ്പിയുടേയും നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്. ശാന്തയുടെ ആഭരണങ്ങള്‍ ലക്ഷ്യമിട്ടാണ് രാജേഷ് കൊലപാതകം നടത്തിയത്. കൈക്കലാക്കിയ പന്ത്രണ്ട് പവനോളം ആഭരണങ്ങള്‍ അടിമാലിയില്‍ പഴയ ആഭരണങ്ങള്‍ വാങ്ങുന്നയാള്‍ക്ക് വില്പന നടത്തിയിരുന്നു. നാലുലക്ഷംരൂപ പണമായി കൈപ്പറ്റുകയും മൂന്ന് പവന്റെ മറ്റൊരു മാല വാങ്ങുകയും ചെയ്തു. സ്വര്‍ണം അന്വേഷണസംഘം കണ്ടെടുത്തിരുന്നു. രാജേഷ് രക്ഷപ്പെടാന്‍ ഉപയോഗിച്ച കാര്‍ കോതമംഗലത്തുനിന്ന് കണ്ടെത്തി.20നാണ് ശാന്തയെ കാണാതായത് സംബന്ധിച്ച് ബന്ധുക്കള്‍ കുറുപ്പംപടി പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രാജേഷിന്റെ പങ്ക് വ്യക്തമായിരുന്നു. മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ രാജേഷാണ് പ്രതിയെന്ന് പോലീസ് ഉറപ്പിക്കുകയും ചെയ്തിരുന്നു.

You May Also Like

NEWS

ഊന്നുകൽ:  ജൂൺ 1 സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറന്നു.നവാഗതർക്കായുള്ള സ്കൂൾ പ്രവേശനം വലിയ ഉത്സവമാക്കി മുഖ്യമന്ത്രി സംസ്ഥാന തല ഉദ്ഘാടനം നിർവഹിച്ചതോടെ എല്ലാ സ്കൂളുകളിലും പ്രവേശനോത്സവ പരിപാടികൾ നടന്നു. ഇതിൻ്റെ ഭാഗമായി ഊന്നുകൽ...

error: Content is protected !!