കോതമംഗലം : കവർച്ചക്കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു.കോതമംഗലം ഇരമല്ലൂർ ഇടനാട് അമ്പലത്തിനു സമീപം മറ്റത്തിൽ മഹിൻ ലാൽ (25)നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. എറണാകുളം റൂറൽ ജില്ല പോലീസ്’ മേധാവി ഡോ.വൈഭവ് സക്സേനയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ, ജില്ലാ കളക്ടർ എൻ. എസ്.കെ ഉമേഷാണ് ഉത്തരവിട്ടത്. ആലുവ, കോതമംഗലം, പെരുമ്പാവൂർ, പൊൻകുന്നം തുടങ്ങിയ പോലീസ് സ്റ്റേഷൻ പരിധികളിൽ സർക്കാർ ഉദ്ദ്യോഗസ്ഥരെ പരിക്കേൽപ്പിച്ച് ഡ്യൂട്ടിക്ക് തടസ്സം വരുത്തുക, മോഷണം, കവർച്ച തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. . 2023 ജൂലായ് മുതൽ ഒരു വർഷത്തേക്ക് ഇയാളെ കാപ്പ ചുമത്തി നാട് കടത്തിയിരുന്നു. തുടർന്ന് കഴിഞ്ഞ നവംബർ മാസം വെങ്ങോല പുളിയൻപുള്ളി ജംഗ്ഷന് സമീപം വച്ച് ഒരു സ്ത്രീയുടെ 3 പവൻ്റെ മാല പിടിച്ച് പറിച്ച കേസിൽ രണ്ടാം പ്രതിയായി ഉൾപ്പെട്ടതിനെ തുടർന്നാണ് നടപടി. കോതമംഗലം പോലീസ് ഇൻസ്പെക്ടർ പി.ടി ബിജോയ് നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ എ.ആർ അനൂപ് സിവിൽ പോലീസ് ഓഫീസർ അജ്മൽ എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.