Connect with us

Hi, what are you looking for?

NEWS

തൃക്കാരിയൂരിലെ സേതുവിന്റെ വീടെന്ന ആഗ്രഹം യാഥാർത്ഥ്യമായി

കോതമംഗലം : ഇരു വൃക്കകളും തകരാരിലായി ഒന്നരാടം ദിവസം ഡയാലിസിസിന് വിധേയനായി ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന കാഞ്ഞിരക്കാട്ടിൽ സേതുവിന് ചികിത്സാസഹായം നൽകുവാനായി പോയ സേവാഭാരതി പ്രവർത്തകരോട്,
തനിക്കും ഭാര്യക്കും കുഞ്ഞുങ്ങൾക്കും കയറികിടക്കാൻ അടച്ചുറപ്പുള്ളൊരു ചെറിയ വീട് വക്കണമെന്നുണ്ട്, അതൊരു ആഗ്രഹമാണ് എനിക്കിനിയതിന് സാധിക്കുമോ എന്നറിയില്ല എന്ന നിസ്സഹായാവസ്ഥയിൽ പറഞ്ഞ വാക്കുകൾ… ആ ആഗ്രഹമെങ്ങനെയും നിറവേറ്റി നൽകണമെന്ന നിച്ഛയദാർഢ്യത്തോടെ സേവാഭാരതി പ്രവർത്തകർ ഇറങ്ങി തിരിക്കുകയായിരുന്നു.

അപ്പോഴാണ് സേവാഭാരതിയും- ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും ചേർന്ന് നടത്തിവരുന്ന തലചായ്ക്കാനൊരിടം പദ്ധതി വരുന്നത്. പദ്ധതിയിൽ ഉൾപ്പെടുത്തി നവംബർ മാസത്തിൽ വീടിന്റെ ശിലാസ്ഥാപനകർമ്മത്തോടെ തുടക്കം കുറിച്ച്, ഘട്ടം ഘട്ടമായി നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിച്ച് സേതു വിന്റെ വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കി നൽകുകയായിരുന്നു.
പരിപാടിയിൽ രാഷ്ട്രീയ സ്വയംസേവക സംഘം ജില്ലാ സംഘചാലക് റിട്ട: പ്രൊഫ: ഇ വി നാരായണൻ താക്കോൽ ദാന കർമ്മം നിർവഹിച്ചു. സേവാ ഭാരതി സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഡോ: ബി രാജീവ്‌ മംഗള പത്രം കൈമാറി, ദക്ഷിണ കേരളം പരിസ്ഥിതി സംരക്ഷണ വിഭാഗം സംയോജക് എ കെ സനൻ സേവാ സന്ദേശം നൽകി. പഞ്ചായത്ത് സമിതി പ്രസിഡന്റ്‌ എം കെ നാരായണൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുമേഷ് നാരായണൻ സ്വാഗതവും പി ജി വിജയൻ നന്ദിയും രേഖപ്പെടുത്തി.

You May Also Like

CHUTTUVATTOM

കോതമംഗലം: ഭൂതത്താൻ കെട്ട് മിനി ജല വൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട മൂന്നാമത്തെ കൺസൈൻമെന്റ് ഉപകരണങ്ങളുടെ ഇൻസ്പെക്ഷൻ നടത്താനുള്ള തീയതി കരാറുകാരനിൽ നിന്നും ലഭിക്കുന്ന മുറയ്ക്ക് വേണ്ട നടപടികൾ സ്വീകരിക്കുന്നതാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ മാമലക്കണ്ടം, ചാമപ്പാറയില്‍ വീടിനു നേരെ വീണ്ടും കാട്ടാനയാക്രമണം. വീടിനും, വീട്ടുപകരണങ്ങള്‍ക്കും കനത്ത നാശം. മാമലക്കണ്ടം, ചാമപ്പാറ സ്വദേശി ഡെനീഷ് ജോസഫിന്റെ വീടിനു നേരെയാണ് ചൊവ്വാഴള്ച പുലര്‍ച്ചെ കാട്ടാനക്കൂട്ടം ആക്രമണം...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ റേഞ്ചിലെ ആനക്കുളം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലുള്ള മലയാറ്റൂര്‍ ഇടിയറ റിസര്‍വിന്റെ ഭാഗമായ വടക്കേ മണികണ്ഠന്‍ചാല്‍ റിസര്‍വ് വനത്തില്‍ നിന്നും ചെന്നായ്ക്കള്‍ ഇരയായി പിടിച്ച മ്ലാവിന്റെ ജഡം കൈവശപ്പെടുത്തി ഇറച്ചി ശേഖരിച്ച്...

CHUTTUVATTOM

കോതമംഗലം: ഡിവൈഎഫ്ഐ കുറ്റിലഞ്ഞി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച് വരുന്ന സെവൻസ് ഫുട് ബോൾ ടൂർണമെന്റ് കുറ്റിലഞ്ഞി അട്ടിപ്പുറം മൈതാനിയിൽ ആരംഭിച്ചു.ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സാദിയ അഷ്‌റഫ്‌,...

CHUTTUVATTOM

കോതമംഗലം: കോതമംഗലത്തെ മോഡേണ്‍ ക്രിമറ്റോറിയം നിര്‍മ്മാണം വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് നിയമസഭയില്‍ അറിയിച്ചു.കിഫ്ബി ഫണ്ട് വിനിയോഗിച്ച് നിര്‍മ്മിക്കുന്ന കോതമംഗലത്തിന്റെ...

CHUTTUVATTOM

കോതമംഗലം: ചെറുവട്ടൂരില്‍ സ്‌കൂട്ടറില്‍ പിക്കപ്പ് വാനിടിച്ചുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികന് ദരുണാന്ത്യം. കുറ്റിലഞ്ഞി സൊസൈറ്റിപ്പടി തേലക്കാട്ട് ടി.കെ. മക്കാര്‍ (72) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് അഞ്ചോടെ പൂവത്തൂരിലെ പമ്പില്‍നിന്ന് പെട്രോളടിച്ച് റോഡിലേക്ക്...

ACCIDENT

കോതമംഗലം: മരം ദേഹത്ത് വീണ് തൊഴിലാളി മരിച്ചു. പുന്നേക്കാട് കണ്ണന്ത്ര പ്രതീഷ് ചന്ദ്രന്‍ (42) ആണ് മരിച്ചത്. ശനിയാഴ്ച അടിമാലിയില്‍ ജോലിസ്ഥലത്ത് മരം മുറിക്കുന്നതിനിടെ പ്രതീഷിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. സംസ്‌കാരം നടത്തി. ഭാര്യ:...

NEWS

കോതമംഗലം: കേരളത്തിലെ നക്സൽ പ്രസ്ഥാനത്തിന്‍റെ അമരക്കാരിൽ പ്രധാനിയായിരുന്ന വെള്ളത്തൂവൽ സ്റ്റീഫൻ അന്തരിച്ചു. 82 വയസ്സായിരുന്നു കോതമംഗലം വടാട്ടുപാറയിൽ വെച്ചായിരുന്നു അന്ത്യം. ഏറെ നാളായി അസുഖബാധിതനായി കിടപ്പിലാണ്. സംസ്കാരം നാളെ വീട്ടുവളപ്പിൽ നടക്കും. കോട്ടയം...

NEWS

കോതമംഗലം: ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ധ്രുവ് കൺസൽട്ടൻ്റ്സി സർവ്വീസ് ആണ് പുതുക്കിയ DPR തയ്യാറാക്കുന്നതിന് നിയോഗിക്കപ്പെട്ടിരിക്കുന്നത്. നേരത്തേ 2023 ഡിസംബറിൽ 3 A നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ച 2 ബൈപ്പാസുകൾക്കും സ്ഥലമെടുപ്പിനായും, നിർമ്മാണത്തിനായും NHAl...

NEWS

കോതമംഗലം: വര്‍ഷങ്ങളായി കനാലില്‍ അറ്റകുറ്റപ്പണി നടത്താത്തതിനാല്‍ കോട്ടപ്പടി പഞ്ചായത്തിലെ നാലാം വാര്‍ഡ് കുറുമറ്റം, ആനോട്ടുപാറ പ്രദേശങ്ങളില്‍ കടുത്ത ജലക്ഷാമം. ഇതിലൂടെയുള്ള പെരിയാര്‍വാലി ബ്രാഞ്ച് കനാല്‍ ആണ് വേനല്‍ക്കാലത്തെ പ്രധാന ജലസ്രോതസ്. എന്നാല്‍ കഴിഞ്ഞ...

NEWS

കോതമംഗലം:കവളങ്ങാട് സെന്റ് ജോൺസ് ഹയർസെക്കൻഡറി സ്കൂൾ 89-)മത് വാർഷിക ദിനാഘോഷവും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു. വാർഷിക ദിനാഘോഷം ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.സ്‌കൂൾ മാനേജർ ലിബു തോമസ് അദ്ധ്യക്ഷത...

NEWS

കോതമംഗലം: പിതാവിന്റെ മരണ വിവരം അറിഞ്ഞ് കുഴഞ്ഞുവീണ മകന്‍ ചികിത്സയിലിരിക്കെ മരിച്ചു. പൈമറ്റം ഇലവുംകുടി ഇ.ടി പൗലോസിന്റെ മകന്‍ ജെയിംസ് (53)ആണ് മരിച്ചത്. പിതാവ് പൗലോസ് 12ന് ഹൃദയാഘാതം മൂലം മരണമടഞ്ഞു. സംഭവം...

error: Content is protected !!