Connect with us

Hi, what are you looking for?

CRIME

മാമലക്കണ്ടം ആനക്കൊമ്പ് വേട്ട കേസിലെ രണ്ടാം പ്രതി ഉഡുപ്പിയിൽ നിന്ന് പിടിയിൽ 

കോതമംഗലം :മാമലക്കണ്ടം ആനക്കൊമ്പ് വേട്ട കേസിലെ രണ്ടാമത്തെ പ്രതി കുട്ടമ്പുഴ, പൂയംകുട്ടി സ്വദേശി ഇടപ്പുളവൻ സിബി(44) പിടിയിലായി. കർണാടകയിലെ ഉഡുപ്പിയിൽ നിന്നാണ് പ്രതിയെ അന്വേഷണ സംഘം പിടികൂടിയത്. കുട്ടമ്പുഴ ഫോറസ്റ്റ് റേഞ്ചിലെ ഉദ്യോഗസ്ഥരാണ് പ്രതിയെ പിടികൂടിയത്. കർണാടക – തമിഴ്നാട് ആനവേട്ടക്കാരുമായി സിബിക്ക് ബന്ധമുണ്ടെന്നു അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

കേസിലെ ഒന്നാം പ്രതി ജോസഫ് കുര്യനെ 17 ന് പിടികൂടിയിരുന്നു.ആനവേട്ട കേസ് ഊർജിത അന്വേഷണത്തിനായി മലയാറ്റൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ പ്രത്യേക അന്വേഷണ സംഘത്തെയും നിയമിച്ചിരുന്നു. തുണ്ടത്തിൽ റെയിഞ്ച് ഓഫീസർ അരുൺകുമാർ കെ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ അനിൽ ബേബി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പി എം അനിൽകുമാർ തുടങ്ങിയവരാണ് പ്രത്യേക അന്വേഷണ സംഘത്തിൽ ഉള്ളത്. ഇവരെ കൂടാതെ മലയാറ്റൂർ ഡിവിഷനിലെ വിവിധ റേഞ്ചുകളിൽ നിന്നായി എട്ടു ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരും ഈ സംഘത്തിൽ ഉണ്ട്.

You May Also Like

NEWS

നിസാര്‍ മുഹമ്മദിനെ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യനാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടു. പോത്താനിക്കാട്: പൈങ്ങോട്ടൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് നിസാര്‍ മുഹമ്മദിനെ അംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍...

NEWS

കോതമംഗലം : പരിശുദ്ധനായ യൽദോ മാർ ബസേലിയോസ് ബാവായുടെ കബറിടം സ്ഥിതി ചെയ്യുന്ന ആഗോള സർവ്വ മത തീർത്ഥാടനകേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ മാർ തോമ ശ്ലീഹായുടെ ഓർമ്മപ്പെരുന്നാളിന് വികാരി...

NEWS

കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ പൂച്ചക്കുത്ത്,മയിലാടുംകുന്ന് തുടങ്ങിയ പ്രദേശങ്ങളില്‍ കാട്ടാനക്കൂട്ടമിറങ്ങി കൃഷിനാശം വരുത്തി.തിങ്കളാഴ്ച രാത്രിയാണ് പ്രദേശത്ത് കാട്ടാനക്കൂട്ടം ക്യഷി നാശം വരുത്തിയത്. പൂച്ചക്കുത്തില്‍ ചിറ്റേത്ത് വിജയന്റെ പൈനാപ്പിള്‍ കൃഷിയാണ് ആനകള്‍ ചവിട്ടിമെതിച്ചത്.മൂന്നേക്കറിലേറെ...

NEWS

പെരുമ്പാവൂർ :പെരുമ്പാവൂർ നിയോജകമണ്ഡലം മഞ്ഞപ്പിത്ത ബാധിതരുടെ കേന്ദ്രമായി രിക്കുകയാണെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ നിയമസഭയിൽ കുറ്റപ്പെടുത്തി . വാട്ടർ അതോറിറ്റിയുടെ അനാസ്ഥ മൂലം മൂന്നുപേരുടെ ജീവൻ പൊലിഞ്ഞുപോയ അവസ്ഥ ഉണ്ടായത് വേദകരവും പ്രതിഷേധാർഹവുമാണ്.....