കോതമംഗലം: മേതല പള്ളിപ്പടിയിൽ സിപിഐഎം നേതാവിനെ റോഡിൽ അപകടപ്പെടുത്തി വധിക്കാൻ എസ്ഡിപിഐ – യുഡിഎഫ് ഗുണ്ടകളുടെ ശ്രമം.
വെള്ളിയാഴ്ച ഉണ്ടായ
വാക്ക് തർക്കത്തെ തുടർന്ന് ക്രൂരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സ കഴിഞ്ഞെത്തിയ
ബാവ ബിൻഷാദിനെ സന്ദർശിക്കാൻ
ശനിയാഴ്ച ഉച്ചക്ക് 12.30 ന് വീട്ടിൽ എത്തിയ മുൻ ബ്ലോക്ക് പഞ്ചായത്തംഗവും
സിപിഐ എം നെല്ലിക്കുഴി ലോക്കൽ കമ്മിറ്റി അംഗവുമായ ടി.എം അബ്ദുൽ അസീസിനെ ആണ് പള്ളിപ്പടിയിൽ റോഡിൽ കയർ കെട്ടി ബൈക്കിൽ നിന്നും മറിച്ച് വീഴ്ത്തി ഒരു സംഘം ആളുകൾ ചേർന്ന് വധിക്കാൻ ശ്രമിച്ചത്.
തടയാൻ ചെന്ന ലോക്കൽ സെക്രട്ടറി സഹീർ കോട്ടപറമ്പലിനെയും, ഏരിയ കമ്മിറ്റി അംഗം കെ.എം പരീതിനേയും അക്രമി സംഘം അസഭ്യം പറഞ്ഞ് ഉപദ്രവിക്കാൻ ശ്രമിച്ചു.കോതമംഗലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചടി.എം അസീസിനെ കോതമംഗലം ബസോലിയോസ് ആശുപത്രിയിലേക്ക് മാറ്റി.
റസാക്ക് ചിറ്റേത്തുകൂടി, കെഎസ്യു നേതാവ് മുഹ്സിൻ മംഗലപ്പാറ,താജുദ്ദീൻ ചിറ്റത്തുകൂടി, കണ്ടാൽ അറിയാവുന്ന 15 ഓളം പേർക്കെതിരെ കോതമംഗലം പോലീസ് കേസെടുത്തു.എസ്ഡിപിഐ – യുഡിഎഫ് ഗുണ്ടകളാണ് ആക്രമണത്തിന് പിന്നിലെന്നും
സിപിഐഎം ആരോപിച്ചു.
ഇത്തരം നീച പ്രവർത്തികൾക്കെതിരെ സിപിഐ എം കോതമംഗലം ഏരിയ കമ്മിറ്റി ശക്തമായ പ്രതിഷേധം
രേഖപ്പെടുത്തി.
പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ശനിയാഴ്ച വൈകിട്ട് സിപിഐഎമ്മിന്റെ ആഭിമുഖ്യത്തിൽ സൊസൈറ്റി പടിയിൽ നിന്ന് പള്ളിപ്പടിയിലേക്ക്പ്രതിഷേധ പ്രകടനം നടത്തി.






















































