കോതമംഗലം : സ്കൂൾ വിപണിയിൽ സംസ്ഥാന സർക്കാർ ഇടപെടുന്നതിന്റെ ഭാഗമായി സപ്ലൈകോ ആരംഭിക്കുന്ന സ്കൂൾ ഫെയറിന്റെ ഉദ്ഘാടനം കോതമംഗലം സപ്ലൈകോ സൂപ്പർ മാർക്കറ്റിൽ വച്ച് ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. ചടങ്ങിൽ മുൻസിപ്പൽ ചെയർമാൻ കെ കെ ടോമി, മുനിസിപ്പൽ കൗൺസിലർ കെ എ നൗഷാദ് , ഷോപ്പ് മാനേജർ സനീഷ് കുമാർ കെ എന്നിവർ സംബന്ധിച്ചു. ഫെയർ ജൂൺ 30 വരെ പ്രവർത്തിക്കുന്നതാണ്. 15% മുതൽ 50 % വരെ വിലക്കുറവിൽ വിദ്യാർത്ഥികൾക്ക് ആവശ്യമായ ബാഗ്,കുട, നോട്ട് ബുക്ക് തുടങ്ങിയ വിവിധ ഉത്പന്നങ്ങൾ ഫെയറിൽ ലഭ്യമാകും.
