കോതമംഗലം: സ്കൂൾ കോമ്പൗണ്ടിൽ വൃദ്ധൻ മരിച്ച് പുഴു അരിച്ച നിലയിൽ. നേര്യമംഗലം ടൗണിൽ അതീവ സുരക്ഷ മേഖലയായ കേന്ദ്ര സർക്കാർ ഉടമസ്ഥതയിലുള്ള നവോദയ സ്കുൾ കോമ്പൗണ്ടിനുള്ളിലെ ഉപയോഗശൂന്യമായി കിടന്ന കെട്ടിടത്തിന് സമീപത്തായാണ് വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരാഴ്ചയോളം പഴക്കമുള്ള ശരീരം ചീഞ്ഞ് അളിഞ്ഞ് പുഴു അരിച്ച് ദുർഗന്ധം വമിക്കുന്ന നിലയിലാണ് നാട്ടുകാർ മൃത് ദേഹം കണ്ടെതെന്ന് പൊലീസ് പറയുന്നു. വർഷങ്ങളായി നേര്യമംഗലത്ത് ഹോട്ടൽ തൊഴിലാളിയായിരുന്ന തിരുവനന്തപുരം സ്വദേശി ധനപാലൻ മണികണ്ടൻ (71) ആണ് മരണപ്പെട്ടത്. ഊന്നുകൽ സിഐ സുനിലിൻ്റെയും ,എസ് ഐ ശരത്തിൻ്റെയും നേതൃത്വത്തിൽ മേൽനടപടികൾ സ്വീകരിച്ചു വരുന്നു.
