കോതമംഗലം :എം എൽ എ യുടെ ആസ്തി വികസന ഫണ്ടുപയോഗിച്ച് വാങ്ങിയ സ്കൂൾ ബസ് തൃക്കാരിയൂർ ഗവൺമെന്റ് എൽ പി സ്കൂളിന് കൈമാറി. പുതിയതായി വാങ്ങി നൽകിയ സ്കൂൾ ബസ്സിൽ ആന്റണി ജോൺ എം എൽ എ സ്കൂൾ അങ്കണത്തിലേക്ക് എത്തിയപ്പോൾ കുട്ടികൾ ആവേശപൂർവമാണ് എം എൽ എ യേയും സ്കൂൾ ബസ്സിനെയും വരവേറ്റത്. നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എം മജീദ് അദ്ധ്യക്ഷനായ ചടങ്ങിൽ ആന്റണി ജോൺ എം എൽ എ സ്കൂൾ ബസ്സിന്റെ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു.
സ്കൂൾ പിടിഎ പ്രസിഡന്റ് കെ പി ജയകുമാർ ചടങ്ങിന് സ്വാഗതം പറഞ്ഞു. നെല്ലിക്കുഴി ഗ്രാമ പഞ്ചായത്ത് അംഗം അരുൺ സി ഗോവിന്ദൻ, സ്കൂൾ ഹെഡ്മിസ്ട്രസ് ഷിജ തോമസ്, സുബിൻ എസ്, കെ ജി ഷാജി എന്നിവർ സംസാരിച്ചു.127 വർഷത്തെ മികച്ച പ്രവർത്തന പാരമ്പര്യമുള്ള സ്കൂളാണ് തൃക്കാരിയൂർ ഗവ എൽ പി സ്കൂൾ. ഏറെ കാലത്തെ ആഗ്രഹമാണ് സ്കൂൾ ബസ് വേണമെന്നുള്ളത്. അതാണിപ്പോൾ സാധ്യമായിട്ടുള്ളത്. എം എൽ എ മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന ശുഭയാത്ര പദ്ധതിയുടെ ഭാഗമായിട്ടാണ് ബസ് സ്കൂളിന് കൈമാറിയത്.
 
						
									

 


























































 
								
				
				
			 
 
 
							 
							 
							 
							 
							 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				