കുട്ടമ്പുഴ :സമഗ്ര ശിക്ഷാ കേരള കോതമംഗലം ബി ആർ സി യുടെ നേതൃത്വത്തിൽ ഊരു വിദ്യാ കേന്ദ്രങ്ങളുടെ പഠനോപകരണ വിതരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം കുട്ടമ്പുഴ പന്തപ്ര ഊരു വിദ്യാ കേന്ദത്തിൽ വച്ച് നടന്നു. പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആന്റണി ജോൺ എം എൽ എ പഠനോപകരണ വിതരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ കെ കെ ദാനി,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ കെ ഗോപി,പഞ്ചായത്ത് മെമ്പർമാരായ ബിനേഷ് നാരായണൻ,സിബി കെ എ,ഡി പി സി ജോസ് പെറ്റ് തെരേസ് ജേക്കബ്,ഡി പി സി സോളി വർഗ്ഗീസ്,ബി പി സി സജീവ് കെ ബി,എ ഡി എസ് മെമ്പർ ബിന്ദു ചെല്ലപ്പൻ,അശ്വതി,ഊരുമൂപ്പൻ കുട്ടൻ ഗോപാലൻ,കെ കെ ശ്രീധരൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
